Friday
21 Sep 2018

ലോകകപ്പ് ഫുട്‌ബോള്‍: ഉദ്ഘാടന ചടങ്ങില്‍ ഇരുപതിലേറെ രാജ്യങ്ങളുടെ ഭരണ തലവന്‍മാര്‍

By: Web Desk | Wednesday 13 June 2018 10:17 PM IST

റഷ്യ:

ലോകകപ്പ് ഫുട്‌ബോള്‍ ഉദ്ഘാടന മത്സരത്തില്‍ ഇരുപതിലേറെ രാജ്യങ്ങളുടെ ഭരണ തലവന്‍മാര്‍ പങ്കെടുക്കുമെന്നു സംഘാടകസമിതി തലവന്‍ അലക്‌സി സൊറോകിന്‍. ഇവരെല്ലാം ലോകകപ്പ് ഫുട്‌ബോളിനെയും റഷ്യയുടെ വിജയത്തെയും ആഘോഷമാക്കണമെന്നും അദ്ധേഹം പറഞ്ഞു. ഇന്ന് ആരംഭിക്കുന്ന ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ആതിധേയരായ റഷ്യ സൗദി അറേബ്യയെ നേരിടും.

മോസ്‌കോയിലെ ലുസ്ഹിന്‍കി സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. ഒരു മാസം നീണ്ടു നില്‍ക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിനാണ് റഷ്യയില്‍ ഇന്ന് കൊടിയേറുന്നത്. ബ്രിട്ടീഷ് പോപ്പ് ഗായകന്‍ റോബി വില്ല്യംസും, ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയും ഉദ്ഘാടന ചടങ്ങിലെ അതിഥികളാണ്. ജൂലൈ 15 മോസ്‌കോയില്‍ വെച്ചുതന്നെയാണ് ഫൈനല്‍ മത്സരവും.