Tuesday
23 Oct 2018

കാണികള്‍ നിറയും: ടിക്കറ്റ് വില്‍പന 25 ലക്ഷം കടന്നു

By: Web Desk | Tuesday 12 June 2018 11:10 PM IST

മോസ്‌കോ:

ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങാനിരിക്കെ ടിക്കറ്റ് വില്‍പന 25 ലക്ഷം കടന്നു. 2017 സെപ്റ്റംബറിലാണ് വില്‍പന ആരംഭിച്ചത്. ഏറ്റവും കൂടുതല്‍ ടിക്കറ്റ് വാങ്ങിയിരിക്കുന്നത് റഷ്യക്കാര്‍ തന്നെയാണ്. ഒന്‍പതു ലക്ഷത്തോളം പേര്‍. യുഎസ്എയില്‍നിന്നുള്ളവരാണ് തൊട്ടു പിന്നില്‍, 90,000.

ബ്രസീലില്‍നിന്ന് 73,000 പേര്‍. കൊളംബിയയില്‍ നിന്ന് 65,000, ജര്‍മനിയില്‍ നിന്ന് 62,000, മെക്‌സിക്കോയില്‍നിന്ന് 60,000, അര്‍ജന്റീനയില്‍ നിന്ന് 54,000 പേരും കളി കാണാനെത്തും. ഇംഗ്ലണ്ടില്‍നിന്ന് 33,000 പേര്‍ മാത്രമാണുള്ളത്. റഷ്യക്കാര്‍ക്കും റഷ്യന്‍ റെസിഡന്റ് പെര്‍മിറ്റുള്ളവര്‍ക്കും നിയമപരമായി രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികള്‍ക്കും ടിക്കറ്റ് നിരക്കില്‍ ഇളവുണ്ട്.

എന്നാല്‍, വിദേശികള്‍ക്ക് ടിക്കറ്റ് വാങ്ങുമ്പോള്‍ കൈപൊള്ളും. ഉദ്ഘാടന മല്‍സരത്തിനും കലാശക്കൊട്ടിനും കൂടുതല്‍ മുടക്കേണ്ടി വരും. മറ്റ് മല്‍സരങ്ങള്‍ക്ക് അധികം മുടക്കേണ്ടി വരില്ല. കുട്ടികള്‍ക്ക് പ്രത്യേകം ഇളവുണ്ട്.