Friday
15 Dec 2017

കാണികൾക്ക് കുടിവെള്ളം റെഡി

By: Web Desk | Tuesday 10 October 2017 8:00 PM IST

 

കൊച്ചി : ലോകകപ്പ് ഫുഡ്ബോൾ മത്സരങ്ങൾ കാണാനെത്തുന്നവർക്ക് ഇന്ന് കുടിവെള്ളം റെഡി. കഴിഞ്ഞ ദിവസം കളി കാണാനെത്തിയവർ കുപ്പിവെള്ളവുമായെത്തിയെങ്കിലും കൊച്ചി ജവഹർലാൽ നെഹ്രു സ്‌റ്റേഡിയത്തിന്റെ അകത്തേക്ക് കടത്തി വിട്ടിരുന്നില്ല , അകത്താണെങ്കിൽ കുപ്പിവെള്ളത്തിനും ശീതളപാനീയങ്ങൾക്കും അമിതമായ വിലയാണ് വില്പന ഏജൻസികൾ ഈടാക്കിയത്. ഇതിനെ തുടർന്ന് ബഹളവും ഒച്ചപ്പാടും ഉണ്ടായിരുന്നു’ ഇതേ തുടർന്നാണ് പ്രാദേശിക സംഘാടക സമിതി നേതൃത്വത്തിൽ ഗാലറിയിൽ വിവിധ ഇടങ്ങളിൽ കുടിക്കാനുള്ള വെള്ളവും ഗ്ലാസ്സും സജ്ജീകരിച്ചിട്ടുള്ളത്.