Sunday
17 Dec 2017

ഇന്ത്യ പുറത്ത്

By: Web Desk | Thursday 12 October 2017 10:34 PM IST

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്തായി. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഘാനയാണ് പുറത്തേക്കുള്ള ഇന്ത്യയുടെ വഴി തെളിച്ചത്. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്. എറിക് അയ്ഹ ഘാനക്കായി രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ ഡാന്‍സോ, ടോകു എന്നിവരുടെ വകയായിരുന്നു ബാക്കി ഗോളുകള്‍. 43ാം മിനുറ്റില്‍ എറിക് അയ്ഹാ ലീഡ് നേടി.52ാം മിനുറ്റില്‍ എറിക് അയ്ഹാ നേടി വീണ്ടും വലകുലുക്കി. 86ാം മിനുറ്റില്‍ ഡാന്‍സോയും തൊട്ടടുത്ത മിനുറ്റില്‍ ടോക്കുവും ലീഡ് വര്‍ധിപ്പിച്ചു. ആതിഥേയര്‍ ലോകകപ്പില്‍ നിന്നും പുറത്തേക്ക്.
പടിക്ക് പുറത്തായെങ്കിലും അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ സൃഷ്ടിച്ചാണ് ഇന്ത്യയുടെ മടക്കം. കളിച്ച മൂന്നു മത്സരങ്ങളിലും പോരാട്ടവീര്യം കൊണ്ട് എതിര്‍കളിക്കാരുടെയും പരിശീലകരുടെയും അഭിനന്ദനങ്ങള്‍ നേടി ശ്രദ്ധ പിടിച്ചു പറ്റിയാണ് ഇന്ത്യന്‍ കുട്ടികള്‍ മടങ്ങുന്നത്. മാത്രമല്ല, ലോകക്കപ്പ് ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ ഗോളും ഇത്തവണ പിറന്നു.

Related News