Friday
15 Dec 2017

ബ്രസീൽ ആരാധകരുടെ ഒഴുക്ക്

By: Web Desk | Tuesday 10 October 2017 7:47 PM IST

കൊച്ചി : കൊച്ചി ജവഹർലാൽ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക് ബ്രസീൽ ആരാധകരുടെ ഒഴുക്ക് , ഫിഫ അണ്ടർ 17 ഗ്രൂപ്പ് ഡി വിഭാഗത്തിൽ ആദ്യ മത്സരത്തിൽ സ്പെയിനെ പരാജയപ്പെടുത്തിയ ബ്രസീൽ ഇന്ന് മത്സരത്തിൻ ഉത്തര കൊറിയയെ നേരിടും . അതേസമയം ബ്രസീലിനോട് പരാജയപ്പെട്ട സ്പെയിൻ കന്നിയ ങ്കത്തിൽ വിജയക്കൊടി നാട്ടിയ നൈജറേയും നേരിടും. കാൽപന്തുകളിയിലെ ആരാധകർ കഴിഞ്ഞ കളിയിൽ കാണിക്കാതിരുന്ന ആവേശത്തോടെ യാണ് ബ്രസീലിന്റെ ഇന്നത്തെപോരാട്ടം കാണാനെത്തിക്കൊണ്ടിരിക്കുന്നത്. മഞ്ഞ കുപ്പായമണിഞ്ഞും ബ്രസീലിന്റെ ഛായം പൂശിയുമാണ് ആരാധകർ സ്റ്റേഡിയത്തിൽ ആവേശത്തിന്റെ ആരവം മുഴക്കുന്നത്.