Monday
23 Jul 2018

കന്നിയങ്കത്തില്‍ ഉത്തര കൊറിയയെ ഒരു ഗോളിന് കീഴ്‌പ്പെടുത്തി നൈജര്‍

By: Web Desk | Saturday 7 October 2017 10:56 PM IST

ഷാജി ഇടപ്പള്ളി
കൊച്ചി:കൗമാര ഫുട്‌ബോള്‍ ലോകകപ്പില്‍ നവാഗതരായി കളിക്കളത്തിലിറങ്ങിയ നൈജര്‍ ഒരു ഗോളിന് ഉത്തര കൊറിയയെ കീഴ്‌പ്പെടുത്തി നേട്ടം കൊയ്തു.കളിയുടെ രണ്ടാം പകുതിയില്‍ 59 – മതത്തെ മിനിറ്റില്‍ ഫോര്‍വേര്‍ഡ് താരമായ സലിം അബ്ദുറഹിമാന്റെ ഷോട്ട് വലക്കുള്ളിലാവുകയായിരുന്നു. വലതു കോര്‍ണറില്‍ നിന്നും ഹബീബ് സോഫൈന്‍ ഇട്ടു കൊടുത്ത പാസ്സ് ഇരുസൈഡിലുമുണ്ടായിരുന്ന ഡിഫന്റേഴ്‌സിനെയും വെട്ടിച്ച് അടിച്ച ഷോട്ടാണ് ഗോളായത് .നിരവധി അവസരങ്ങള്‍ കിട്ടിയെങ്കിലും ഇരു ടീമുകള്‍ക്കും അതൊന്നും ഗോളാക്കാനായില്ല. എന്നാല്‍ നൈജര്‍ ഗോള്‍ കീപ്പര്‍ ഖേയ്ത്ത് ലവാലിയുടെ മികച്ച പ്രകടനവും നൈജറിന് തുണയായി . ആദ്യ പകുതിയില്‍ ഇരു ടീമുക ളും കാണികളുടെ പ്രതീക്ഷക്കൊത്തുയര്‍ന്നില്ല.അതിനാല്‍ കളി കാണാനെത്തിയവരിലേറെയും ആദ്യ പകുതി കഴിഞ്ഞപ്പോഴേക്കും ഗാലറി വിട്ടു.കൊച്ചി ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന ഫിഫ അണ്ടര്‍ 17 ലോക കപ്പ് മത്സരത്തില്‍ ബ്രസീലും സ്‌പെയിനും തമ്മിലുള്ള വാശിയേറിയ മത്സരത്തിനു ശേഷമാണ് രാത്രി 8 ന് ഉത്തര കൊറിയയും നൈജറും ഏറ്റുമുട്ടിയത്.