Friday
15 Dec 2017

സ്പെയിന് നൈജറിനെതിരെ അട്ടിമറി വിജയം

By: Web Desk | Tuesday 10 October 2017 8:09 PM IST

കൊച്ചിയിൽ നടക്കുന്ന ഫിഫ അണ്ടർ 17 ഇന്ന് നടന്ന മത്സരത്തിൽ നൈജറിനെതിരെ ആദ്യ ഗോൾ നേടിയ സ്‌പെയിനിന്റെ ആബേൽ റൂയിസ്ൻറെ ആഹ്ലാദം ഫോട്ടോ: വി എൻ കൃഷ്ണപ്രകാശ്

കൊച്ചി : എതിരില്ലാത്ത നാലു ഗോളുകൾക്ക് നൈജറിനെതിരെ സ്പെയിന് അട്ടിമറി വിജയം. കൊച്ചി ജവഹർലാൽ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന കൗമാര ലോകകപ്പിന്റെ ഗ്രൂപ്പ് ഡി വിഭാഗത്തിൽ ബ്രസീലിനോട് കഴിഞ്ഞ കളിയിൽ തോറ്റ സ് പെയിനും ഉത്തര കൊറിയയെ പരാജയപ്പെടുത്തി കന്നിയങ്കത്തിൽ വിജയിച്ച നൈജറും തമ്മിലാണ് ഏറ്റുമുട്ടിയത്. ക്യാപ്റ്റൻ ആബേൽ റൂയ്സ് തുടർച്ചയായി രണ്ടു ഷോട്ടുകൾ വലക്കുള്ളിലാക്കിയപ്പോൾ സീസർ ഗിലാബെർട്ടും സെർഗോ ഗോമസ് ഓരോ ഗോളുമടിച്ച് സ്പെയിനിന് അട്ടിമറി വിജയം സമ്മാനിച്ചു.