ഫിഫ അണ്ടര്‍ 17 ലോകകപ്പ്: ടിക്കറ്റ് വില്‍പ്പന തുടരുന്നു

കൊച്ചി :
ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ നേരിട്ടുള്ള ടിക്കറ്റ് വില്‍പ്പന കൊച്ചിയില്‍ തുടരുന്നു. വെള്ളിയാഴ്ച ജര്‍മ്മനി – ഗിനിയ, സ്പെയിന്-കൊറിയ മത്സരങ്ങളുടേതുള്പ്പെടെയുള്ള ടിക്കറ്റുകള്‍ സ്റ്റേഡിയം കൗണ്ടറില്‍ ലഭ്യമാണ്.
കൊച്ചി സ്റ്റേഡിയത്തിനു മുന്നിലെ ബോക്സ് ഓഫീസ് മത്സരദിനങ്ങളില്‍ ഒഴികെ ബാക്കിയെല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ തുറന്നു പ്രവര്‍ത്തിക്കും. മത്സരദിവസം കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്ററിലാവും ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കുക.
13-ാം തീയ്യതിയിലെ അവസാന ഗ്രൂപ്പ് മാച്ചുകള്‍ക്കു ശേഷം 18 ന് ഒരു പ്രീ-ക്വാര്‍ട്ടര്‍ നോക്കൗട്ട് പോരാട്ടവും 22 ന് ഒരു ക്വാര്‍ട്ടര്‍ ഫൈനലും കൊച്ചിയില്‍ നടക്കും. ഇതില്‍ കളിക്കാനെത്തുന്ന ടീമുകളെ തുടര്‍ന്നുള്ള മത്സരങ്ങള്‍ക്കു ശേഷമേ അറിയാനാകൂ. മൂന്നു ദിവസങ്ങളിലെയും 80 രൂപ, 200 രൂപ, 400 രൂപ, 800 രൂപ ടിക്കറ്റുകളാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ളത്.