Monday
25 Jun 2018

ലോക സിനിമയുടെ വസന്തം വിതറിഅന്താരാഷ്ട്ര ചലചിത്രമേളക്ക് തുടക്കം

By: Web Desk | Saturday 3 February 2018 1:02 AM IST

കോട്ടയം: ലോക സിനിമയുടെ വസന്തം വിതറിക്കൊണ്ട് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന കോട്ടയം അന്താരാഷ്ട്ര ചലചിത്രമേളക്ക് ഇന്ന് തുടക്കമായി. കേരള ചലചിത്ര അക്കാദമിയും ആത്മയും സംയ്ക്തമായി സംഘടിപ്പിക്കുന്ന 4-മത് കോട്ടയം രാജ്യാന്തര ചലചിത്രോത്സവമേളയ്ക്ക് തിരിതെളിച്ചത് പ്രശസ്ത ചലചിത്ര സംവിധായകന്‍ റ്റി വി ചന്ദ്രനാണ്‌.

ഉദ്ഘാടന ചിത്രമായ കറുത്ത ജൂതന്റെ സംവിധായകന്‍ സലിംകുമാര്‍ സന്നിഹിതനായിരുന്നു. ഫെസ്റ്റിവെല്‍ ഡറക്ടര്‍ ജോഷി മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചലചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, ഫിലിം ഫെഡറേഷന്‍ സെക്രട്ടറി വി കെ ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ, വി എന്‍ വാസവന്‍, ആര്‍ട്ടിസ്റ്റ് സുജാതന്‍, ഡോ പി ആര്‍ സോന, ജൂബിലി ജോയി, എം എം ഹംസ, ബിനോയി വേളൂര്‍, ബിനോയ് ഇല്ലിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.കുപാല്‍, വില്ലേജ് റോക്സ്റ്റാഴ്‌സ്, കറുത്ത ജൂതന്‍, ഡേ ബ്രേക്ക് എന്നീ ചിത്രങ്ങള്‍ ചലചിത്രമേളയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ചു.
മലയാള സിനിമയുടെ കഴിഞ്ഞ 90 വര്‍ഷകാലത്തെ ചരിത്രം വിളിച്ചോതുന്ന പ്രദര്‍ശനം തിരുനേക്കര പോലീസ് മൈതാനിയില്‍  മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. വൈകിട്ട് ലോറി എന്ന സിനിമ പൊതുവേദിയില്‍ പ്രദര്‍ശിപ്പിച്ചു.

Related News