Monday
17 Dec 2018

മോഹന്‍ലാല്‍ കഥ എഴുതിയ സിനിമ

By: Web Desk | Monday 8 October 2018 11:23 AM IST

പല്ലിശേരി

മോഹന്‍ലാല്‍ ബഹുമുഖ പ്രതിഭയാണ്. ഇപ്പോഴിതാ ഒരു സിനിമയ്ക്ക് കഥയെഴുതിയിരിക്കുന്നു. ‘സ്വപ്നമാളിക’ എന്നാണ് സിനിമയുടെ പേര്. കരിമ്പില്‍ ഫിലിംസ് ആണ് സിനിമ നിര്‍മ്മിച്ചത്. പ്രശസ്ത സംവിധായകനായ കെ എ ദേവരാജനാണ് ഈ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്.

മോഹന്‍ലാല്‍ നായകനായ ഈ ചിത്രത്തില്‍ നിരവധി നടീനടന്മാര്‍ അഭിനയിച്ചിട്ടുണ്ട്. ജയ് കിഷന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ യേശുദാസ്, ജി വേണുഗോപാല്‍, ചിത്ര എന്നിവര്‍ ആലപിക്കുന്നു.
ഏറെ പ്രതീക്ഷകളുമായി ഈ സിനിമ ചില സാങ്കേതിക കുരുക്കില്‍പ്പെട്ടുകിടക്കുകയാണ്. എത്രയും വേഗം കുരുക്കഴിച്ച് ‘സ്വപ്നമാളിക’ തീയറ്ററില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.