Friday
19 Jan 2018

അയോധ്യ കേസില്‍ അന്തിമവാദം ഇന്നു ആരംഭിക്കും

By: Web Desk | Tuesday 5 December 2017 10:04 AM IST

ന്യൂഡല്‍ഹി:

അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥവകാശം സംബന്ധിച്ച കേസില്‍ അന്തിമവാദം ഇന്നു ആരംഭിക്കും. പള്ളി തകര്‍ത്തതിന്റെ 25 ാം വാര്‍ഷികം നാളെ ആചരിക്കാനിരിക്കെയാണ് അന്തിമവാദം ഇന്നു തുടങ്ങുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.

2010 മേയില്‍ അലഹബാദ് ഹൈക്കോടതി ലഖ്‌നൗ ബെഞ്ചിന്റെ ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയിലെ അയോധ്യയില്‍ പള്ളി നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള വിധിക്കെതിരെയാണ് ഹര്‍ജി. സുന്നി വഖ്ഫ് ബോര്‍ഡ്, ഹൈന്ദവട്രസ്റ്റുകളായ നിര്‍മോഹി അഖാറ, രാംലാല എന്നിവര്‍ക്കായി പള്ളി നിലനിന്ന ഭൂമി വീതിച്ചു നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി.

അയോധ്യയിലെ 67 ഏക്കര്‍ ഭൂമിയില്‍ 2.7 ഏക്കറിനെച്ചൊല്ലിയാണ് തര്‍ക്കം.

 

Photo Courtesy: The Hindu