ശാസ്താംകോട്ട തടാകതീരത്തെ പുല്മേടിനും മരങ്ങള്‍ക്കും തീപിടിച്ചു

ശാസ്താംകോട്ട തടാകതീരത്ത് പടര്‍ന്നു പിടിച്ച തീ ഫയര്‍ഫോഴ്സ് സംഘം അണയ്ക്കുന്നു
ശാസ്താംകോട്ട തടാകതീരത്ത് തീ പടര്‍ന്ന് ഏക്കര്‍കണക്കിന് പുല്‍മേടും മരങ്ങളും കത്തിനശിച്ചു. ഫയര്‍ഫോഴ്സ് സംഘം എത്തി ഒരു മണിക്കൂറിലധികം പണിപ്പെട്ടാണ് തീയണച്ചത്.
ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് ദേവസ്വം ബോര്‍ഡ് കോളേജിന്റെ താഴേ ചരുവിലെ പുല്‍മേടിന് തീപടര്‍ന്നത്. മിനിട്ടുകള്‍ക്കകം രണ്ട് കിലോമീറ്ററോളം വീതിയില്‍ മുകളിലേക്ക് കത്തിക്കയറി. ആ പ്രദേശത്ത് നിന്ന നിരവധി വൃക്ഷങ്ങള്‍ തീയില്‍ കത്തിക്കരിഞ്ഞു.
തടാകതീരത്തെ കുന്നിന് മടക്കുകളുടെ സ്വകാര്യതയില്‍ മദ്യപിക്കാനും മറ്റ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും എത്തുന്നവര്‍ അലക്ഷ്യമായി വലിച്ചെറിയുന്ന സിഗററ്റ് കുറ്റികളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം വേനലില്‍ അഞ്ച് തവണയാണ് പുല്‍മേടുകളില്‍ തീ പടര്‍ന്നത്. ശാസ്താംകോട്ട പൊലീസ് സ്റ്റേഷന് പരിസരത്ത് സൂക്ഷിച്ചിരുന്ന നൂറിലധികം വാഹനങ്ങള്‍ അന്നു് കത്തിനശിച്ചിരുന്നു.