Friday
20 Apr 2018

ട്രംപ് ടവറില്‍ തീപടര്‍ന്നു പരിഭ്രാന്തി

By: Web Desk | Monday 8 January 2018 8:10 PM IST

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ താമസസ്ഥലമായ ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ തീപടര്‍ന്നു പരിഭ്രാന്തി. മേല്‍ക്കൂരഭാഗത്താണ് തീകത്തിയത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീകത്തിയതെന്നും ഭയക്കേണ്ട കാര്യമില്ലെന്നും എറിക് ട്രംപ് ട്വീറ്റ് ചെയ്തു. ഫയര്‍ ഫോഴ്‌സ് തീകെടുത്താന്‍ ഉടന്‍ രംഗത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. ട്രംപിന്റെ മുന്‍ വാസസ്ഥാനമായ ഇവിടെ നിരവധി കുടുംബങ്ങളുടെ ഫ്‌ളാറ്റുകളും കച്ചവടസ്ഥാപനങ്ങളുമുണ്ട്.

Related News