Sunday
19 Aug 2018

മലപ്പുറത്ത് വീടിന് തീവെച്ചു; ഉറങ്ങിക്കിടന്ന ഒമ്പത് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

By: Web Desk | Sunday 13 May 2018 6:11 PM IST

മലപ്പുറം: മലപ്പുറത്ത് വാഴയൂരില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ വീടിന് തീവെച്ചു. ആറ് കുട്ടികളടക്കം ഒന്‍പതംഗങ്ങളുള്ള കുടുംബം ഉറങ്ങിക്കിടന്ന വീടിനാണ് തീവെച്ചത്. പുക ശ്വസിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ ചുമച്ച് ഒച്ചവച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ചെറുവായൂര്‍ പുഞ്ചിരിക്കാവ് അബൂബക്കറിന്‍റെ വീടിനാണ് തീ വെച്ചത്.

രാത്രിയില്‍ ബക്കറ്റില്‍ മണ്ണണ്ണെയുമായി ഒരാള്‍ നടന്നു നീങ്ങുന്നത് സമീപത്തുള്ള വീടിന്‍റെ ടെറസില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. ഒച്ച കേട്ട് നാട്ടുകാര്‍ എത്തി തീയണയ്ക്കുകയായിരുന്നു.

Related News