Thursday
20 Sep 2018

കൊല്ലം ശക്തികുളങ്ങരയിൽ മത്സ്യബന്ധന ബോട്ടിന് തീപ്പിടിച്ചു

By: Web Desk | Friday 3 August 2018 9:27 AM IST

കൊല്ലം: കൊല്ലം ശക്തികുളങ്ങരയിൽ മത്സ്യബന്ധന ബോട്ടിന് തീപ്പിടിച്ചു. ആർക്കും പരുക്കില്ല. മത്സ്യബന്ധനത്തിന് പോകാൻ തയ്യാറെടുത്തിരുന്ന ബോട്ടിലാണ് അഗ്നിബാധയുണ്ടായത്. ബോട്ടിനുള്ളിൽ ഏഴ് തൊഴിലാളികളുണ്ടായിരുന്നു. നാല് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീയണച്ചു.

ബോട്ട് ഭാഗികമായി കത്തിനശിച്ചു. തീപ്പിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല . ശക്തികുളങ്ങര കല്ലുംപുറത്ത് രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഗോപിനാഥൻ എന്നയാളുടെ ബോട്ടാണ് കത്തിയത്.

Related News