Saturday
22 Sep 2018

വിമാനത്താവളത്തില്‍ തീപിടിത്തം

By: Web Desk | Saturday 13 January 2018 5:58 PM IST

മുംബൈ:

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീപിടിത്തം. വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിലെ വിശ്രമമുറിക്കാണ് തീപിടിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന തീയണച്ചു.

തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും തീപിടിത്തം വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

 

Photo Courtesy: The Economic Times
Related News