Friday
25 May 2018

ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ തീപിടിത്തം

By: Web Desk | Thursday 3 May 2018 7:58 PM IST

അഹമ്മദാബാദ്: അഹമ്മദാബാദിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ തീപിടിത്തം. ഇന്നലെ ഉച്ചയോടെ മിഷീനറി ഡിപ്പാര്‍ട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. തീയണക്കുന്നതിനായി 25 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. 10 ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തി. തീപിടത്തമുണ്ടായയുടന്‍ ഐഎസ്ആര്‍ഒയുടെ ഗവേഷണ കേന്ദ്രം ഒഴിപ്പിച്ചു. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണക്കാന്‍ ആയതെന്ന് ഫയര്‍ഫോഴ്‌സ് ഓഫീസര്‍ രാജേഷ് ഭട്ട് പറഞ്ഞു. ഇപ്പോള്‍ തീ നിയന്ത്രണ വിധേയമാണ്. ഐഎസ്ആര്‍ഒയുടെ പ്രമുഖമായ ഗവേഷണ കേന്ദ്രങ്ങളിലൊന്നാണ് അഹമ്മദാബാദിലേത്.