Wednesday
22 Aug 2018

ദുബായ്; മറീനയിലെ 14 നില കെട്ടിടത്തിന് തീ പിടിച്ചു

By: Web Desk | Sunday 13 May 2018 4:49 PM IST

ദുബായ് : ദുബായ് മറീനയിലെ 14 നില കെട്ടിടത്തിന് തീ പിടിച്ചു. മറീന മാളിനടുത്തുള്ള സെന്‍ ടവറില്‍ രാവിലെയാണ് തീ പിടിത്തമുണ്ടായത്. 14 നില കെട്ടിടത്തില്‍ നിരവധി താമസക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആളപായം ഒന്നുമില്ല.  കൃത്യസമയത്ത് സിവില്‍ ഡിഫന്‍സ്, ദുബായ് പൊലീസ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയത് മൂലമാണ് താമസക്കാരെ മുഴുവന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ സഹായകമായത്.

ബഹുനില കെട്ടിടത്തില്‍ മുഴുവനും തീ പടര്‍ന്നുപിടിച്ചെങ്കിലും പ്രദേശത്തെ കെട്ടിടങ്ങളിലേക്കൊന്നും തീ പടര്‍ന്നിട്ടില്ലന്ന് അധികൃതര്‍ അറിയിച്ചു.

വേനല്‍കാലം വന്നെത്തിയതോടെ നഗത്തിന്‍റെ പല ഭാഗങ്ങളിലും അഗ്നിബാധ വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ദുബായ് ഔട്ട്‌ലെറ്റ് മാളിലെ പാര്‍ക്കിങ്ങ് മേഖലയില്‍ തീ പടര്‍ന്ന് 11 വാഹനങ്ങളാണ് കത്തി നശിച്ചത്.

Related News