Thursday
19 Jul 2018

ദക്ഷിണ കൊറിയയിലെ ആശുപത്രിയില്‍ തീപിടിത്തം, 41 മരണം

By: Web Desk | Friday 26 January 2018 9:21 AM IST

സോള്‍: ദക്ഷിണകൊറിയയിലെ മിര്‍യാങില്‍ ആശുപത്രിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 41 മരണം. 40 പേര്‍ക്ക്​ പരിക്കേറ്റു. ഇതില്‍ 11 പേരുടെ നില ഗുരുതരമാണ്​.

പ്രാദേശിക മാധ്യമങ്ങളാണ്​ ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട്​ ചെയ്​തത്​. തീ അണക്കാനുള്ള ശ്രമങ്ങള്‍ അഗ്​നിശമനസേന നടത്തുകയാണ്​​.വൃദ്ധര്‍ക്ക്​ വിദ്​ഗധ ചികില്‍സ നല്‍കുന്ന സേജോങ്​ ​ആശുപത്രിയിലെ എമര്‍ജന്‍സി റൂമിലാണ്​ തീപിടിത്തമുണ്ടായത്​. ഏകദേശം 200 രോഗികളാണ്​ ആശുപത്രിയിലുണ്ടായിരുന്നത്​.

തീപിടിത്ത​ത്തി​​​​െന്‍റ കാരണം വ്യക്​തമായിട്ടില്ലെന്ന്​ അഗ്​നിശമനസേന തലവന്‍ അറിയിച്ചു. 98 പേരെ ആശുപത്രിയില്‍ നിന്ന്​ സുരക്ഷിതമായി പുറത്തെത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തി​​​​െന്‍റ പശ്​ചാത്തലത്തില്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ്​ അടിയന്തരയോഗം വിളിച്ചു.