Tuesday
24 Oct 2017

മത്സ്യമേഖലയിൽ ഉപഗ്രഹസാങ്കേതിക വിദ്യ: യുവഗവേഷകരെ പരിശീലിപ്പിക്കുന്നു

By: Web Desk | Thursday 14 September 2017 2:59 PM IST

21 ദിവസത്തെ വിന്റർ സ്‌കൂൾ പരിശീലനപരിപാടിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
കൊച്ചി: ഉപഗ്രഹ സാങ്കേതിക വിദ്യ മത്സ്യമേഖലയുടെ പുരോഗതിക്ക് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) യുവഗവേഷകർക്ക് പരിശീലനം നൽകുന്നു. നിലവിലുള്ള ഉപഗ്രഹസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കടലിന്റെ ആവാസവ്യവസ്ഥ പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും സർവകലാശാല അധ്യാപകർ, ഗവേഷണസ്ഥാപനങ്ങളിലെ ശാസത്രജ്ഞർ എന്നിവരെയാണ് സിഎംഎഫ്ആർഐ പരിശീലിപ്പിക്കുന്നത്.
ഡിസംബർ 1 മുതൽ 21 ദിവസം നീണ്ടുനിൽക്കുന്ന വിന്റർ സ്‌കൂൾ സിഎംഎഫ്ആർഐയിൽ നടക്കും. റിമോട്ട് സെൻസിംഗ്, മറൈൻ ഒപ്റ്റിക്‌സ്, വിവിധ പരിസ്ഥിതി സൗഹൃദ മോഡലിംഗുകൾ തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും.  ഭാരതീയ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ (ഐസിഎആർ) സാമ്പത്തിക സഹായത്തോടെയാണ് പരിപാടി.
വിന്റർ സ്‌കൂളിൽ പങ്കെടുക്കുന്നതിന് സർവകലാശാല-കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാർ, ഗവേഷണസ്ഥാപനങ്ങളിലെ സയന്റിസ്റ്റ് റാങ്കിലുള്ളവർ എന്നിവർക്ക് ഇപ്പോൾ അപേക്ഷ നൽകാം. www.cbp.icar.gov.inഎന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കാം. 25 പേർക്കാണ് പ്രവേശനം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ അടുത്ത മാസം ആദ്യവാരം അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് കോഴ്‌സ് ഡയറക്ടർ ഡോ ഗ്രിൻസൻ ജോർജ്ജ് 8547857036.