Sunday
24 Jun 2018

കടലിന്റെ മക്കൾക്ക് ജീവൻ രക്ഷാകവചങ്ങളുമായി സ്വയം സഹായ സംഘം

By: Web Desk | Wednesday 10 January 2018 10:32 PM IST

വിഴിഞ്ഞം: വിഴിഞ്ഞം കോട്ടപ്പുറം എലോയ് സ്വയം സഹായ സംഘമാണ് തീരത്തെ 225 മത്സ്യ തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്തത്. ഓഖി ദുരന്ത പശ്ചാത്തലത്തിലാണ് കടലിന്റെ മക്കൾക്ക് ജീവൻ സംരക്ഷണമെന്ന ഉദ്ദേശത്തോടെ സ്വയംസഹായ സംഘം ഇവ വിതരണം ചെയ്തത്. രാജ്യാന്തര നിലവാരമുള്ള സോളാസ് ലൈഫ് ജാക്കറ്റുകളാണ് നൽകിയത്. ലൈഫ് ജാക്കറ്റുകളുടെ പ്രദർശനവും ബോധവത്ക്കരണവും തീരസംരക്ഷണസേനയുടെ നേതൃത്വത്തിൽ നടന്നു.സ്റ്റാൻലി അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ.വി.വിൽഫ്രഡ് ,തീരസംരക്ഷണസേന വിഴിഞ്ഞം ഓപ്പറേഷൻ ചുമതലയുള്ള കെ.ഗിരീഷ് ബോധവത്കരണ ക്ലാസ് എടുത്തു. വിഴിഞ്ഞം സി ഐ എൻ. ഷിബു ,രാജേഷ്, ജോൺ പോൾ എന്നിവർ സംസാരിച്ചു.

Related News