Monday
15 Oct 2018

രാഷ്ട്രീയത്തില്‍ സജീവമായ അഞ്ച് നേതാക്കളാണ് ചാരക്കേസിന് പിന്നില്‍: പത്മജ

By: Web Desk | Friday 14 September 2018 1:51 PM IST

തൃശൂർ: ഐഎസ്ആർഒ ചാരക്കേസ് മൂന്ന് ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങി നിൽക്കില്ലെന്നും രാഷ്ട്രീയത്തിൽ ഇപ്പോഴും സജീവമായി നിൽക്കുന്ന അ‌ഞ്ച് നേതാക്കന്മാരാണ് ഇതിന് പിന്നിലെന്നും കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ ആരോപിച്ചു. ഇവർ ആരൊക്കെയാണെന്ന് ജുഡീഷ്യൽ കമ്മിഷൻ മുമ്പാകെ വെളിപ്പെടുത്തും. എന്നാൽ കേസിന് പിന്നിൽ ഉമ്മൻചാണ്ടിയാണെന്ന് താൻ പരസ്യമായി പറയില്ല. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇരയാണ് കെ കരുണാകരൻ. വിശ്വസിച്ച് കൂടെ നിന്നവരാണ് ചാരക്കേസിന്റെ പേരിൽ അദ്ദേഹത്തെ ചതിച്ചത്. അദ്ദേഹത്തിന് വേണമെങ്കിൽ ഇവരുടെ പേരുകൾ നേരത്തെ തന്നെ വെളിപ്പെടുത്താമായിരുന്നു. അതുകൊണ്ട് താനും ഇവരുടെ പേരുകൾ വെളിപ്പെടുത്താനില്ലെന്നും തൃശൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ പത്മജ പറഞ്ഞു.

Related News