Saturday
16 Dec 2017

അറുപത്തിയേഴാം വയസ്സിൽ ചെല്ലത്തായ്ക്ക് ബിരുദാനന്തര ബിരുദം

By: Web Desk | Wednesday 29 November 2017 2:53 PM IST

ചെന്നൈ :അറുപത്തി ഏഴാം വയസ്സിൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം വാങ്ങി ചരിത്രം സൃഷ്ടിചിരിക്കയാണ് തമിഴ് നാട്ടിലെ ചെല്ലത്തായി. പഠനത്തിന്റെ ഓരോ ഘട്ടത്തിലും ചെല്ലത്തായിയെ നിരുത്സാഹപ്പെടുത്താൻ ഒരുപാട് പേരുണ്ടായിരുന്നു. എന്നാൽ ഈ പ്രായത്തിലും ബിരുദം നേടുക എന്ന തീരുമാനത്തിൽ ചെല്ലത്തായി ഉറച്ച് നിന്നു.

സത്തൂരിൽ എസ്.എസ്സി പരീക്ഷ പാസായശേഷം, ചെന്നൈയിൽ പ്രീ-യൂണിവേഴ്സിറ്റി കോഴ്സിൽ ചേരാൻ അവർ തീരുമാനിച്ചു. ക്വീൻ മേരി കോളേജിൽ ചേരാനുള്ള തന്റെ അഭ്യർത്ഥന അച്ഛൻ തള്ളിയപ്പോൾ അവിടെ തകർന്നത് അവരുടെ സ്വപ്നം ആയിരുന്നു. വിവാഹ ശേഷം ബിരുദം നേടുക എന്ന തന്റെ സ്വപ്നത്തിന് ഭർത്താവും വിലങ്ങുതടിയായി.

പിതാവിന്റെ മരണത്തിനു ശേഷം ചെല്ലത്തായി ഗോപാലപുരത്തെ തമിഴ്നാട് സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ ജോലിയിൽ പ്രവേശിച്ചു. 2009 ൽ വിരമിക്കുകയും ചെയ്തു.

തമിഴ്നാട്ടിലെ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഗവർണർ ബൻവർലാൽ പുരോഹിത് ഹിസ്റ്ററി ബിരുദാനന്തര ബിരുദം പരിപാടിയിലേക്ക് ചെല്ലത്തായിയെ ക്ഷണിച്ചപ്പോളാണ് അവരുടെ അഞ്ച് ദശാബ്ദത്തോളം നീണ്ടുനിന്ന മോഹം പൂവണിയുന്നത്.

ഭർത്താവിന്റെ മരണം അവരുടെ ആത്മവിശ്വാസത്തിനെ ദുർബലപ്പെടുത്തിയില്ല. വിദ്യാസമ്പന്നരായ കുട്ടികളുടെ പിന്തുണയോടെ അവർ അവരുടെ സ്വപ്നത്തെ പിന്തുടർന്നു.