Sunday
23 Sep 2018

ജമ്മുവില്‍ വാഹനാപകടത്തില്‍ കൈക്കുഞ്ഞുള്‍പ്പെടെ അഞ്ചു മരണം

By: Web Desk | Friday 25 May 2018 5:22 PM IST

ജമ്മു:സാംബ ജില്ലയിലെ ഗഗ്വലിനടുത്തുള്ള ജമ്മു-പത്താന്‍കോട്ട് ദേശീയ പാതയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ കൈക്കുഞ്ഞുള്‍പ്പെടെ 5 മരണം, 8 പേര്‍ക്ക് പരിക്കേറ്റു. വീണ(60),ഗീതാദേവി(60),ലബ്പ്രീത് സിംഗ്(30),പുന്നു(30) എന്നിവരും ഒരുവയസ്സുള്ള കുഞ്ഞുമാണ് മരിച്ചത്. ജമ്മുവില്‍ നിന്നു പഞ്ചാബിലേക്കുള്ള യാത്രാമദ്ധ്യേയായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്നവരെല്ലാം പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ദേശവാസികളാണ്. റോഡിലെ ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്.പുലര്‍ച്ചെ 2 മണിക്ക് തപ്യാലിലെ ഗഗ്വല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.പരിക്കേറ്റവരെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Related News