Sunday
17 Dec 2017

മനുഷ്യനെ മൃഗമാക്കുന്നു ബാത്ത് സാള്‍ട്ട് എന്ന ഫ്ലാക്ക

By: ആഷ്‌ലി മേരി തോമസ്‌ | Friday 13 October 2017 7:51 PM IST

മനുഷ്യനെ തിന്നുന്ന മനുഷ്യന്‍. കേള്‍ക്കുമ്പോള്‍ കൗതുകം. കാണുമ്പോള്‍ ഭയാനകം. മനുഷ്യനെ മൃഗമാക്കി മാറ്റുകയാണ് ഫ്‌ളാക്ക എന്ന ഈ മയക്കുമരുന്ന്. ഒരിക്കല്‍ അടിമയായാല്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ എളുപ്പമല്ലെന്നതാണ് ഇതിന്റെ പ്രത്യേകത.

ലോകത്താകമാനം ഭയപ്പെടുത്തുന്ന കുറ്റകൃത്യങ്ങള്‍ ഇതിനു പിറകിലുണ്ട്‌. ബാത്ത് സാള്‍ട്ട് എന്നാണ് ഫ്‌ളാക്കയുടെ മറ്റൊരു പേര്. സൂംമ്പി ഡ്രഗ് എന്നും വിളിപ്പേരുണ്ട്. അവിശ്വസനീയമാണെങ്കിലും വിശ്വസിച്ചേ പറ്റൂ.

സിനിമകളില്‍ മാത്രം കണ്ടിരുന്ന ഇത്തരം പ്രവണതകള്‍ യഥാര്‍ത്ഥ ജീവിതങ്ങളിലും സംഭവിക്കുകയാണ്. മനുഷ്യമനസ്സിനെ വരുതിയിലാക്കാന്‍ കഴിയുന്ന ഇത്തരം മയക്കുമരുന്നുകള്‍ ജീവനു തന്നെ ഭീഷണിയാണ്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇതിന് ഉപയോക്താക്കളുണ്ട്. ഫ്‌ളോറിഡയിലാണ് ഇതിന്റെ ഉപയോക്താക്കളില്‍ അധികവും. മയക്കുമരുന്നിന്റെ പ്രത്യേക വിഭാഗം തെരഞ്ഞെടുത്ത് ഉപയോഗിക്കുന്നവരില്‍ പുതിയൊരു ട്രെന്‍ഡായി മാറിയിരിക്കുകയാണ് ഫ്‌ളാക്ക. ഒരുപക്ഷേ ഇത് നാളെ നമ്മുടെ കൈകളിലെത്താം.

ഫ്‌ളാക്ക ഉപയോഗിച്ച മനുഷ്യർ നരഭോജിയാകുന്ന വാർത്തകള്‍ ആദ്യമായി കേട്ടുതുടങ്ങിയത് 1914 ലാണ്. പിന്നീട്, 1930, 1960 കളിലുമായി ഇതിന്റെ തുടര്‍കഥകള്‍ കണ്ടുവരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആയിരുന്നു ഇതിനെ സംബന്ധിച്ച ഒടുവിലത്തെ ഞെട്ടിക്കുന്ന വാര്‍ത്തയുണ്ടായത്. ഫ്‌ളോറിഡയില്‍ ഒരു പത്തൊമ്പതുകാരനായിരുന്നു ഈ രോഗം കണ്ടെത്തിയത്. വിവാഹിതരായ ദമ്പതികളുടെ മുഖം കാര്‍ന്നു തിന്നാണ് ഓസ്റ്റിന്‍ ഹാരോഫിന്റെ ഭീകരമുഖം ലോകം കണ്ടത്.

വിചിത്ര സ്വഭാവം, ഭ്രാന്താവസ്ഥ, അതിമാനുഷീകശക്തി, ബഹളം എന്നിവയാണ് രോഗലക്ഷണങ്ങള്‍. പൊതുറോഡിലൂടെ നഗ്നതമായി ഓടുക, പരസ്യമായി ലൈംഗീകത തുറന്നുകാട്ടുക, അക്രമണോത്സുകത, മനുഷ്യശരീരം ഭക്ഷിക്കാനുള്ള ആസക്തി എന്നിവയാണ് രോഗലക്ഷണങ്ങളില്‍ നിന്നും വെളിവാകുന്ന പ്രധാന അമാനുഷീക ചേഷ്ടകള്‍. ഈ ഭയാനകവും ഭീകരവുമായ പെരുമാറ്റം എന്നിവയക്ക് ഫ്‌ളാക്ക എന്ന മയക്കുമരുന്നിന്റെ ഉപയോഗം കാരണമാകുന്നു. ഹെറോയിന്‍, ക്രാക്ക്, മെത്താംഫിറ്റമിന്‍സ് എന്നിവയുടെ മിശ്രിതമാണ് ഫ്‌ളാക്ക. എന്നാല്‍, ഫ്‌ളാക്ക ബാത് ലവണങ്ങളുടെ പുതിയ മിശ്രിതമാണ്. ബാത് ലവണങ്ങള്‍ സിന്തെറ്റിക് സൈക്കോആക്റ്റീവ് ഡ്രഗുകളാണ്. ഇവ വിദേശ മയക്കുമരുന്നു ലാബുകളിലാണ് നിര്‍മിക്കുന്നത്. കൊക്കൈയ്ന്‍  പോലുള്ള മയക്കുമരുന്നുകളിലടങ്ങിയിരിക്കുന്ന രാസവസ്തുവായ കാതിനോണുകളുമായി ഇതിനു വളരെ അടുത്ത ബന്ധമുണ്ട്.

ലക്ഷണങ്ങള്‍ക്ക് പുറമെ  ഫ്‌ളാക്കയ്ക്ക് നിരവധി പാര്‍ശ്വഫലങ്ങളുണ്ട്. പെരുമാറ്റത്തിലും മാനസികഅവസ്ഥയിലുമുള്ള മാറ്റങ്ങളാണ് പ്രധാനമായും. അമിത ഉപയോഗം തീവ്രമായ അക്രമസ്വഭാവം, പേശികള്‍ ചലിക്കുന്ന അവസ്ഥ, ഭ്രാന്തചിത്തമായ ചിന്തകള്‍, തീവ്രമായ മനോവിഭ്രാന്തി എന്നിവ ജനിപ്പിക്കുന്നു. ചില സമയങ്ങളില്‍  ഉപദ്രവിക്കണമെന്ന ചിന്തകള്‍ മനസ്സിലേക്ക് വരുന്നു. സ്വയം ഉപദ്രവിക്കനോ അതോ മറ്റുള്ളവരെ ഉപദ്രവിക്കാനോ ഇത്തരക്കാര്‍ പ്രേരിതരാവുന്നു.

ഫ്‌ളാക്ക എന്ന ലഹരി പദാര്‍ത്ഥം മനുഷ്യനെ സോംബികള്‍ അഥവാ ഫ്ലാക്കയുടെ അടിമകള്‍ ആക്കുന്നു. ആദ്യം തലച്ചോറിനെ ആദ്യം ബാധിക്കുന്ന ഫ്‌ളാക്ക, പിന്നീട് നഖം, പല്ലുകള്‍ ഇവയ്ക്കു ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷനും കാരണമാകുന്നു.  ഫ്‌ളാക്ക ഉപയോഗിച്ച ആളുടെ ഓര്‍മ്മകള്‍ നഷ്ടപ്പെടുന്നതായും വൈദ്യശാസ്ത്രം ശരിവയ്ക്കുന്നുണ്ട്.

ശരീരത്തില്‍ അള്‍സര്‍ പോലുള്ള മുറിവുകള്‍ ഉണ്ടാക്കുന്ന ഫ്ലാക്കയുടെ ദുരന്തമുഖം ഇവരെ വിശക്കുമ്പോള്‍ ഇവരുടെ സ്വന്തം ശരീരത്തിലെ മാംസത്തെ ഭക്ഷണമാക്കാനുള്ളത്ര ഭീകര അവസ്ഥയിലാണ് കൊണ്ടെത്തിക്കുന്നത്. മാംസപ്രിയരാകുന്നതുകൊണ്ടുതന്നെ മറ്റുള്ളവരുടെ മാസംക്കൊതിയിലും അവസാനം ഇവ മനുഷ്യനെക്കൊണ്ടെത്തിക്കുന്നുണ്ട്.

അക്രമാസക്തരാകുമ്പോള്‍ മയക്കാനുള്ള മരുന്നുകള്‍ കൊടുക്കുകയും തുടര്‍ന്ന് ഇവര്‍  ശാന്തരാകുകയും ചെയ്യുന്നു.  ഹൃദയമിടിപ്പിലുള്ള മാറ്റം, രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, കാര്‍ഡിയോമൈപ്പതി (ഹൃദയ മസിലുകളിലുള്ള് നാശം) എന്നീ രോഗങ്ങള്‍ക്കും അടിമയാകുന്നു. പെട്ടെന്നുണ്ടാകുന്ന ആക്രമണ സ്വഭാവം ശരീരത്തില്‍ ഊഷ്മാവ് ഉയരുന്നതുകൊണ്ട് ഇവർക്ക് ഹൈപ്പര്‍തെര്‍മിയ എന്ന രോഗവും ഉണ്ടാകുന്നു. ഇത് നിർജ്ജലീകരണത്തിലേയ്ക്ക് നയിക്കുന്നു. പിന്നാലെ വൃക്ക സംബന്ധമായ രോഗങ്ങളിലേക്ക് നയിക്കുന്നു. തുടര്‍ന്ന് മരണവും.

ഈ രോഗം തടയാന്‍ വിവിധ ചികിത്സാ രീതികളുണ്ട്. ബെന്‍സോഡിയാസെപൈന്‍സ് എന്ന ലഹരിമരുന്ന് ഉപയോഗിച്ച് ഈ രോഗത്തെ പതിയെ ഇല്ലാതാക്കാം. റീഹാബിലിറ്റേഷന്‍ എന്ന മറ്റൊരു ചികിത്സാരീതിയില്‍ ഇംപേഷ്യന്റ്, ഔട്ട്‌പേഷ്യന്റ് ട്രീറ്റ്‌മെന്റുകളാണ് ഉള്ളത്. സൈക്കോളജിക്കല്‍ ട്രീറ്റുമെന്റുകളായ കണ്ടിജെന്‍സി മാനേജ്‌മെന്റ്, കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, കൗണ്‍സിലിങ് എന്നിവയാണ്. ഫാര്‍മകോളജിക്കല്‍ ട്രീറ്റ്‌മെന്റ് അഥവാ മെഡിക്കേഷന്‍ അസിസ്റ്റഡ് ട്രീറ്റ്‌മെന്റ് എന്ന ട്രീറ്റ്‌മെന്റും ഈ രോഗം തടയാന്‍ ഉപയോഗിച്ചുവരുന്നതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.