Monday
15 Oct 2018

പ്രളയക്കെടുതിക്ക് പുറകെ കര്‍ഷകര്‍ക്ക് തിരിച്ചടിയായി മത്സ്യരോഗവും

By: Web Desk | Tuesday 4 September 2018 6:30 PM IST

കൊച്ചി :  പ്രളയക്കെടുതിക്ക് ശേഷം മലബാറിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും എറണാകുളം ജില്ലയിലെ വൈപ്പിനിലും കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്തിലും ഉള്‍നാടന്‍ ജലാശയ മത്സ്യങ്ങളില്‍ വ്യാപകമായി രോഗബാധ കണ്ടെത്തിയിട്ടുള്ളതിനാള്‍ മത്സ്യ കര്‍ഷകര്‍ ജാഗ്രത്ര പാലിക്കണമെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാല (കുഫോസ്) അറിയിച്ചു. മത്സ്യങ്ങളുടെ ശരീരം അഴുകി വ്രണമാകുന്ന എപ്പിസൂട്ടിക് അള്‍സറേറ്റീവ് സിഡ്രോം (ഇ.വി.എസ്) എന്ന ഫംഗസ് രോഗമാണ് പടരുന്നതെന്ന് കുഫോസിലെ അനിമല്‍ ഹെല്‍ത്ത് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും കണമ്പ്, മാലാല്‍, തിരുത, കരിമീന്‍ എന്നീ മത്സ്യങ്ങളെയാണ് രോഗം ബാധിച്ചിട്ടുള്ളതെന്ന് അനിമല്‍ ഹെല്‍ത്ത് ലാബോറട്ടറി മേധാവി ഡോ.ദേവിക പിള്ള പറഞ്ഞു. രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചതില്‍ രോഗം കനത്ത നാശം വിതച്ചിട്ടുള്ളത് മണ്‍റോ തുരുത്തിലും പരിസരങ്ങളിലും ആണ്  എന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രളയജലം ഉയര്‍ന്ന തോതില്‍  കലര്‍ന്നതോടെ ഉള്‍നാടന്‍  ജലാശയങ്ങളുടെ താപനിലയിലും ലവണാംശത്തിലും മാറ്റമുണ്ടായതാണ് ഫംഗസ് രോഗം പടരാന്‍ കാരണം. രോഗം പടരുന്നത് തടയാനായി മത്സ്യകര്‍ഷകര്‍ കുളങ്ങളില്‍ കുമ്മായം ഇട്ട് പി.എച്ച് ലെവല്‍ ഉയര്‍ത്തണം. തുടര്‍ന്ന്  അഗ്രി ലൈമോ ഡോളമെറ്റോ ഒരേക്കറിന് 10 കിലോ എന്ന തോതില്‍ 250 ഗ്രാം പോട്ടാസ്യം പെര്‍മാഗനേറ്റും ചേര്‍ത്ത് 10 ദീവസത്തില്‍ ഒരിക്കല്‍ എന്ന തോതില്‍ പ്രയോഗിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുഫോസിലെ അനിമല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെടുക. ഫോണ്‍ – 9446111033

Related News