Wednesday
21 Nov 2018

4,796.35 കോടി കേന്ദ്ര സഹായം ചോദിച്ചു

By: Web Desk | Wednesday 12 September 2018 10:33 PM IST

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കേരളത്തിനുണ്ടായ നാശനഷ്ടങ്ങള്‍ക്ക് കേന്ദ്ര മാനദണ്ഡപ്രകാരം തയ്യാറാക്കിയ മെമ്മോറാണ്ടം കേന്ദ്ര സര്‍ക്കാരിന് കൈമാറി. യഥാര്‍ത്ഥ നഷ്ടത്തിന്റെ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തി പ്രത്യേക പാക്കേജിനുള്ള പ്രപ്പോസല്‍ പിന്നീട് കൈമാറും.
അടിയന്തരമായി 4,796.35 കോടിയുടെ ധനസഹായം ആവശ്യപ്പെട്ടുള്ള മെമ്മോറാണ്ടത്തിന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. യഥാര്‍ത്ഥ നഷ്ടത്തിന്റെ കണക്ക് ഇതിന്റെ പലമടങ്ങ് വരും. എങ്കിലും അടിയന്തര സഹായമെന്ന നിലയില്‍ കേന്ദ്രത്തില്‍ നിന്നും തുക അനുവദിക്കണമെങ്കില്‍ മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന നിരക്കിലുള്ള ക്ലെയിം മാത്രമാണ് നല്‍കുന്നതെന്ന് റവന്യുമന്ത്രിയുടെ ഓഫീസ് അറിയിച്ചു.