Tuesday
24 Oct 2017

കുടുംബശ്രീയും സാമൂഹ്യനീതിവകുപ്പും സംയുക്തമായി നടത്തിയ പാചകമത്സരം, ദൃശ്യങ്ങള്‍ കാണാം

By: Web Desk | Monday 25 September 2017 5:37 PM IST

തിരുവനന്തപുരം: കുടുംബശ്രീയും സാമൂഹ്യനീതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച അമൃതം ന്യൂട്രിമിക്‌സ് പാചക മത്സരം ശ്രദ്ധേയമായി. വുമണ്‍സ് കോളേജില്‍ നടന്ന് മത്സരത്തില്‍ സെക്ടര്‍ തലത്തില്‍ വിജയിച്ച 42 വീട്ടമ്മമാരാണ് മാറ്റുരച്ചത്. വിജയിച്ച രണ്ട് പേര്‍ നാളെ നടക്കുന്ന ജില്ലാ മത്സരത്തില്‍ പങ്കെടുക്കും. ഈ മത്സരത്തില്‍ വിജയിക്കുന്ന രണ്ട് പേര്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും. ഒരു ലക്ഷം രൂപയാണ് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന വീട്ടമ്മയ്ക്ക് ലഭിക്കുക. അമൃതം പൊടിയുടെ ഗുണവശങ്ങള്‍ ജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.