Tuesday
17 Jul 2018

സൗഹൃദ മത്സരം; ഇന്ത്യന്‍ ടീമിന് അല്‍സാദിഖിനെതിരെ സമനില

By: Web Desk | Tuesday 12 September 2017 1:05 AM IST

മുംബൈ: അണ്ടര്‍ 17 ലോകകപ്പ് ടൂര്‍ണമെന്റിന് തയ്യാറെടുക്കുന്ന ഇന്ത്യ ഇന്ത്യന്‍ ടീമിന് ഖത്തര്‍ ക്ലബായ അല്‍ സാദിഖിനെതിരായ സൗഹൃദ മത്സരത്തില്‍ സമനില. ആദ്യ മിനുട്ട് മുതല്‍ മുതല്‍ ആക്രമണോത്സുക ശൈലിയിലാണ് ഇന്ത്യ കളിച്ചത്. ഇരുടീമും രണ്ട് ഗോള്‍ വീതം അടിച്ച് സമനിലവഴങ്ങിയെങ്കിലും കളിയുടെ മൊത്തം സമയത്തും ഇന്ത്യന്‍ താരങ്ങള്‍ മികച്ചപ്രകടനം കാഴ്ച വച്ചു. ഇന്ത്യന്‍ താരം ഹര്‍പ്രീത് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ മത്സരത്തില്‍ പെനാള്‍ട്ടി ലക്ഷ്യത്തിലെത്തിച്ചാണ് ഖത്തര്‍ ക്ലബ് സമനില പിടിച്ചെടുത്തത്.