Saturday
23 Jun 2018

കൊച്ചിയിൽ 10 കോടിയുടെ വിദേശകറൻസി പിടിച്ചെടുത്തു

By: Web Desk | Wednesday 13 June 2018 9:51 AM IST

കൊച്ചി: പത്തു കോടിയിലധികം വിലയുള്ള വിദേശ കറൻസികളുമായി അഫ്ഗാൻ സ്വദേശി പിടിയിൽ. രാജ്യത്തെ തന്നെ ഏറ്റവും വലിയ വിദേശ കറൻസി വേട്ടകളിലൊന്നാണിത്.

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് യൂസഫ് മുഹമ്മദ് സിദ്ദിഖി പിടിയിലായത്. ഇന്നു പുലർച്ചെ 4.30നുള്ള എമിറേറ്റ്സ് വിമാനത്തിൽ പോകാനായി സുരക്ഷാ പരിശോധനകൾ നടത്തവേയാണ് എക്സ് റേ പരിശോധനയിൽ കറൻസികൾ കണ്ടെത്തിയത്. അമേരിക്കൻ ഡോളറുകളായിരുന്നു യൂസഫിന്റെ കൈവശമുണ്ടായിരുന്നവയിൽ ഭൂരിഭാഗവും.

ഇന്നലെ രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യയുടെ ഡൽഹി – കൊച്ചി- ദുബായ് വിമാനത്തിലാണിയാൾ എത്തിയത്. വിമാനം കൊച്ചിയിൽ സാങ്കേതിക തകരാറിനേത്തുടർന്ന് കുടുങ്ങിയതോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. ഇന്ന് ഇവരെ വിവിധ വിമാനങ്ങളിലായി ദുബായിലേക്ക് അയക്കുന്നതിനുള്ള സുരക്ഷാ പരിശോധനകൾക്കിടെയാണ് കറൻസിയുമായി ഇയാളെ പിടികൂടിയത്.