Sunday
22 Oct 2017

വനം വകുപ്പിലെ താൽക്കാലിക ജിവനക്കാരുടെ വേതനം വർദ്ധിപ്പിച്ചു

By: ബിജു കിഴക്കേടത്ത് | Saturday 16 September 2017 10:29 AM IST

മാനന്തവാടി: വനം വന്യജീവി വകുപ്പിലെ വനമേഖലയിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരുടെ വേതനം പരിഷ്കരിച്ച് ഉത്തരവ് പുറത്തിറങ്ങി. 2017 ഓഗസ്റ്റ് 1 മുതൽ മുൻകാല പ്രബല്യത്തിൽ വേതനം അനുവദിച്ച് ഉത്തരവ് പുറത്തിറങ്ങിയത്. വനം വകുപ്പ് മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയിൽ ഓഗസ്റ്റ് 22 ന് ചേർന്ന യോഗത്തിന്റെ തിരുമാന പ്രകാരമാണ് വേതന വർധനവ് നടപ്പിലാക്കിയത്. കേരളത്തിലെ പതിനാല് ജില്ലകളിലായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് താൽക്കാലിക വാച്ചർമാർക്കും ഇതിന്റെ ഗുണം ലഭിക്കും. വേതന വർധനവ് നടപ്പിലാക്കണമെന്ന വർഷങ്ങളായുള്ള താൽക്കാലിക ജീവനക്കാരുടെ ആവശ്യം വനം വകുപ്പ് മന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് നടപ്പിലാക്കിയത്. ഇതു സംബന്ധിച്ച ഉത്തരവ് ഓഗസ്റ്റ് 31 ന് പുറത്തിറങ്ങി.