Wednesday
22 Aug 2018

പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളെ കെടിഡിസി റിസോര്‍ട്ടിലേക്ക് മാറ്റും

By: Web Desk | Friday 10 August 2018 11:51 AM IST

തിരുവനന്തപുരം: മൂന്നാര്‍ പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയ 20 ടൂറിസ്റ്റുകളെ കെടിഡിസിയുടെ ഹോട്ടലിലേക്ക് മാറ്റുമെന്ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍ ഐഎഎസ് അറിയിച്ചു. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. വിദേശികള്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ നല്‍കാന്‍ ഡയറക്ടര്‍ ജില്ലാ കലക്ടര്‍ ജീവന്‍ ബാബുവിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് തഹസീദാര്‍ ഹോട്ടലിലെത്തി വിദേശികളെ കണ്ടിരുന്നു.

ടൂറിസ്റ്റുകള്‍ എല്ലാം സുരക്ഷിതരാണ്. റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചുടന്‍ തന്നെ ഇവരെ കെടിഡിടിയുടെ ഹോട്ടലിലേക്ക് മാറ്റും. ടൂറിസറ്റുകളെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കുന്നത് വരെ ടൂറിസ്റ്റുകളെല്ലാം ടൂറിസം വകുപ്പിന്റെ സംരക്ഷണത്തിലായിരിക്കുമെന്നും ടൂറിസം
മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

Related News