Wednesday
19 Sep 2018

ട്രംപിനെതിരെ തുറന്നടിച്ച് കോമി

By: Web Desk | Tuesday 17 April 2018 11:54 AM IST

  • യുഎസ് പ്രസിഡന്‍റായിരിക്കാന്‍ ട്രംപിന് ധാര്‍മികമായ അര്‍ഹതയില്ല
  • ട്രംപ് നുണയനെന്നും മുന്‍ എഫ്ബിഐ ഡയറക്ടര്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ തുറന്നടിച്ച് മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി. യുഎസ് പ്രസിഡന്‍റായിരിക്കാന്‍ ട്രംപിന് ധാര്‍മികമായ ഒരര്‍ഹതയുമില്ലെന്ന് കുറ്റപ്പെടുത്തിയ ജെയിംസ് കോമി. സ്ത്രീകളെ വെറും ഇറച്ചികഷണമായാണ് ട്രംപ് പരിഗണിക്കുന്നതെന്നും ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം ഡയറക്ടര്‍ പദവിയില്‍ നിന്ന് ട്രംപ് പുറത്താക്കിയതിനു ശേഷം ഇതാദ്യമായാണ് ടെലിവിഷന്‍ അഭിമുഖത്തിലൂട ജെയിംസ് കോമി ഇത്ര ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

നിരന്തരമായി നുണ പറയുന്ന ട്രംപ് രാജ്യത്തിലെ നീതി നിര്‍വഹണത്തെ തടസപ്പെടുത്തുകയാണെന്നും എബിസി ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ജെയിംസ് കോമി കുറ്റപ്പെടുത്തി. കോമിയുടെ അഭിമുഖത്തിനു മണിക്കൂറുകള്‍ മുമ്പ് ജെയിംസ് കോമി വലിയ നുണയനാണെന്ന് പ്രസിഡന്‍റ് ട്രംപ് മറ്റൊരു അഭിമുഖത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
ഞായറാഴ്ച രാത്രി എബിസി ന്യൂസ് സംപ്രേഷണം ചെയ്ത പരിപാടിയിലാണ് ട്രംപിന്‍റെ ആരോപണങ്ങള്‍ക്ക് ശക്തമായ പ്രതികരണവുമായി മുന്‍ എഫ്ബിഐ ഡയറക്ടര്‍ പ്രതികരിച്ചത്.
ട്രംപ് നുണയനാണെന്ന ആരോപണം വിലകൊടുത്തുവാങ്ങേണ്ട കാര്യമില്ലെന്നും മാനസികമായി പൂര്‍ണ വളര്‍ച്ചെയെത്താത്തതും മതിഭ്രമത്തിന്‍റെ ആരംഭ ദശയിലുള്ളതുമായ ഒരാളുടെ വാക്കുകളായി മാത്രമേ തനിക്കെതിരായ ആരോപണങ്ങളെ പരിഗണിക്കുന്നുള്ളു എന്നും ജെയിംസ് കോമി വ്യക്തമാക്കി.

പ്രസിഡന്‍റായി പ്രവര്‍ത്തിക്കാന്‍ മെഡിക്കല്‍ ആയി ട്രംപ് യോഗ്യനാണെന്നു കരുതുന്നില്ല. ധാര്‍മികമായും പ്രസിഡന്റായിരിക്കാന്‍ അദ്ദേഹത്തിനുയോഗ്യതയില്ലെന്നു തന്നെയാണ് കരുതുന്നത്‌ജെയിംസ് പറഞ്ഞു. പ്രസിഡന്റ് എപ്പോഴും രാജ്യത്തിന്‍റെ ബഹുമാന്യതയും മൂല്യങ്ങളും മുറുകെ പിടിക്കുന്നയാള്‍ ആയിരിക്കണം.
ഏറ്റവും പ്രധാനപ്പെട്ടത് പ്രസിഡന്റ് സത്യസന്ധനായിരിക്കുക എന്നതാണ്. പക്ഷെ ഈ പ്രസിഡന്റിന് അങ്ങനെയായിരിക്കാന്‍ കഴിയുന്നില്ല അതിന് അദ്ദേഹം അര്‍ഹനുമല്ല. കോമി അഭിമുഖത്തില്‍ പറഞ്ഞു.

 

Related News