Tuesday
16 Oct 2018

മുന്‍പ്രധാനമന്ത്രി എ.ബി.വാജ്പേയിക്ക് ഇന്ന് 93,യുപി സർക്കാർ 93 തടവുകാരെ സ്വതന്ത്രരാക്കും

By: Web Desk | Monday 25 December 2017 10:39 AM IST

ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി എ.ബി.വാജ്പേയിക്ക് ഇന്ന് 93 വയസ്സ് പൂര്‍ത്തിയാവുന്നു. ഡല്‍ഹിയിലെ വസതിയില്‍ വിശ്രമജീവിതം നയിക്കുന്ന മുന്‍പ്രധാനമന്ത്രി പുറംലോകത്തിന് മുന്‍പിലെത്തിയിട്ട് വളരെ വര്‍ഷങ്ങളായി. ആ കുട്ടിത്തം നിറഞ്ഞ ശബ്ദവും കവിത തുളുമ്പുന്ന വാക്കുകളും ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് മുഴങ്ങാതായിട്ട് ഒരു ദശാബ്ദമാകുന്നു. ജീവിതസയാഹ്നത്തില്‍ ഓര്‍മ്മകള്‍ മങ്ങിയ അദ്ദേഹം വളര്‍ത്തു മകള്‍ക്കും കുടുംബത്തിനുമൊപ്പം കൃഷ്ണമേനോന്‍ റോഡിലെ വസതിയിലാണ് കഴിയുന്നത്. അദ്ദേഹത്തിനോടുള്ള ആദര സൂചകമായി യുപി സർക്കാർ 93 തടവുകാരെ സ്വതന്ത്രരാക്കും. അഞ്ചുവർഷം തികച്ച കോൺഗ്രസ് അല്ലാത്ത  ആദ്യ പ്രധാനമന്ത്രിയാണിദ്ദേഹം .

Related News