Monday
20 Aug 2018

ഓൺലൈൻ ലോട്ടറി തട്ടിപ്പ്: നാലു പേർ പിടിയിൽ

By: Web Desk | Friday 16 March 2018 12:24 PM IST

മുംബൈ: ഓൺലൈൻ ലോട്ടറി തട്ടിപ്പുമായി  ബന്ധപ്പെട്ട് നാലുപേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രക്ക്  അടുത്ത് മൽവാനി പ്രദേശത്തു വെച്ചാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. അംഗികൃത ഓൺലൈൻ ലോട്ടറി സ്ഥാപനമായ  രാജശ്രീ ലോട്ടറിക്ക് സമാനമായി  ഭാഗ്യ ശ്രീ എന്ന പേരിൽ ഒരു ആപ്ലിക്കേഷൻ ആരംഭിക്കുകയും, ആർ ബി എന്ന പേരിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുക്കുകയും പ്രതികൾ  ചെയ്തിരുന്നു. മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി ഈ സംഘം വൻ ഓൺലൈൻ ലോട്ടറി തട്ടിപ്പിന്  നേതൃത്വം   നൽകിയതായി പോലീസ് പറഞ്ഞു.

 

Related News