Friday
21 Sep 2018

കാറപകടത്തില്‍ കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു

By: Web Desk | Saturday 2 June 2018 3:27 PM IST

വഡോദരയിലുണ്ടായ കാറപകടത്തില്‍ മുംബൈയിലെ ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാജേന്ദ്ര പന്നലാല്‍ ഷാ (53), ഭാര്യ ജസ്മിനാ ഷാ (46), ബന്ധുക്കളായ രേഖ ഷാ (72), ഹിനബെന്‍ ബിഖിഭായ് ഹംറിയാ (38) എന്നിവരാണ് അപകടത്തില്‍ മരിച്ചവര്‍, പൊലീസ് പറഞ്ഞു.

നഗരത്തിലെ വിമാനത്താവളത്തിനടുത്ത് ദര്‍ജിപുരയിലെ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കിലേക്ക് കാറിടിച്ചാണ് അപകടമുണ്ടായത്.ഗുജറാത്തിലെ ഒരു വിനോദസഞ്ചാര സ്ഥലത്തേക്ക് പോകവെയാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ടു പേരെയും സര്‍ സയാജിറാവു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഹര്‍ണി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെകടര്‍ ബിഎം റാണ പറഞ്ഞു.

ഡ്രൈവര്‍ക്ക് കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും ട്രക്കിന്‍റെമേല്‍ ഇടിക്കുകയുമായിരുന്നു, ഇന്‍സ്പെക്ടര്‍ പറ‍ഞ്ഞു.

അപകടസ്ഥലത്തു വച്ചു തന്നെ നാലു പേരും തല്‍ക്ഷണം മരിക്കുകയായിരുന്നു, അദ്ദേഹം പറഞ്ഞു.

Related News