Friday
15 Dec 2017

ഇന്ധന നികുതി കുറച്ച് മദ്ധ്യപ്രദേശ്

By: Web Desk | Friday 13 October 2017 2:40 PM IST

ഭോപാല്‍ : ഇന്ധന നികുതിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കുറവ് വരുത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്ധന നികുതി കുറച്ച് മദ്ധ്യപ്രദേശ് സര്‍ക്കാരും.
പെട്രോളിന് 3 ശതമാനവും,ഡീസലിനു 5 ശതമാനവും നികുതിയാണ് കുറച്ചത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഈ തീരുമാനം കൈക്കൊണ്ടത്.
ഇന്ധന നികുതി കുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കേന്ദ്രം എക്‌സൈസ് നികുതി കുറച്ചതിനു ശേഷമാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് .ഇതനുസരിച്ച് ഗുജറാത്ത്, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥനങ്ങളും ഇന്ധന നികുതി കുറച്ചിരുന്നു.