Wednesday
22 Aug 2018

നവയുഗം സാംസ്‌കാരികവേദി വോളിബോള്‍ ടൂര്‍ണ്ണമെന്റ്

By: Web Desk | Saturday 7 October 2017 9:25 PM IST

ദമ്മാമില്‍ രണ്ടാമത് സഫിയ അജിത്ത്  മെമ്മോറിയല്‍
വോളിബോള്‍ ടൂര്‍ണ്ണമെന്റ് നവംബര്‍ 16 ന് ആരംഭിയ്ക്കും 
ദമ്മാം: നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി കായികവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിയ്ക്കുന്ന   സഫിയ അജിത്ത്‌മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ്  നവംബര്‍ 16 മുതല്‍ 24 വരെ അരങ്ങേറും. ദമ്മാമിലെ കെ.എ.എസ്.സി ഗ്രൗണ്ടില്‍ വൈകുന്നേരം 8 മണി മുതലാണ് മത്സരങ്ങള്‍.  നവംബര്‍ 24 ന് ഫൈനല്‍ മത്സരം.
2015ല്‍ അന്തരിച്ച നവയുഗം കേന്ദ്രകമ്മിറ്റി വൈസ്പ്രസിഡന്റും  പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്ന  സഫിയ അജിത്തിന്റെ സ്മരണയ്ക്കായി 2016 മുതലാണ് നവയുഗം കായികവേദി  സഫിയ അജിത്ത്  മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു വരുന്നത്.
കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റില്‍  വിജയികളാകുന്ന ടീമിന് 4000 റിയാലും സഫിയ അജിത്ത്‌ മെമ്മോറിയല്‍ ട്രോഫിയും സമ്മാനിയ്ക്കും. റണ്ണര്‍അപ്പിന് 2000 റിയാലും ട്രോഫിയും. ബെസ്റ്റ് പ്ലേയര്‍, ബെസ്റ്റ് സ്മാഷര്‍, ബെസ്റ്റ് ലിബറോ, ബെസ്റ്റ് ഡിഫന്‍ഡര്‍  എന്നീ വിഭാഗങ്ങളില്‍ വ്യക്തിഗത സമ്മാനങ്ങളും നല്‍കും.
ടൂര്‍ണ്ണമെന്റ്   നടത്തിപ്പിനായി രൂപീകരിച്ച സംഘാടകസമിതിയുടെ ചെയര്‍മാന്‍ ആയി പ്രിജി കൊല്ലത്തെയും  കണ്‍വീനറായി റെജി സാമുവലിനേയും  ജോയിന്റ് കണ്‍വീനര്‍മാരായി അരുണ്‍ നൂറനാട്, ഫൈസല്‍ എന്നിവരെയും  ടെക്‌നിക്കല്‍ കണ്‍വീനറായി കുഞ്ഞുമോന്‍ കുഞ്ഞച്ചനെയും  ഫൈനാന്‍സ് കണ്‍വീനറായി ജമാല്‍ വല്യാപ്പള്ളിയെയും തെരെഞ്ഞെടുത്തു.
ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിയ്ക്കുന്ന ടീമുകള്‍  ഒക്ടോബര്‍ 27ന് മുന്‍പായി, [email protected] എന്ന ഈമെയില്‍ വിലാസത്തിലോ, 0590611121, 0502911822, 0592065473, 0532716104  എന്നീ  മൊബൈല്‍ നമ്പറുകളിലോ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്എന്ന് സംഘാടകസമിതി അറിയിച്ചു.
*representational image