Saturday
21 Apr 2018

ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ രണ്ട് മരണം

By: Web Desk | Friday 8 September 2017 12:13 PM IST

അലിഗഢിലെ ഇൻസാൺ നഗറിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഡീഷണൽ മുനിസിപ്പൽ മജിസ്ട്രേറ്റ് അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ ആറ് മണിയോടെയായായിരുന്നു സ്ഫോടനം. ഉടൻ തന്നെ പോലീസുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് മജിസ്ട്രേറ്റ് പറഞ്ഞു.