Thursday
22 Feb 2018

ഗൗരി ലങ്കേഷിന്റെ കൊലപാതകം: രാജ്‌നാഥ്‌സിങ് റിപ്പോര്‍ട്ട് തേടി

By: Web Desk | Wednesday 6 September 2017 4:38 PM IST

ബംഗളുരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ് കര്‍ണാടക സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക വെടിയേറ്റ് മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് രാജ്‌നാഥ്‌സിങ് ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടു. അതേസമയം ഐജിയുടെ നേത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കേസന്വേഷണം കൈമാറുമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. കൊലപാതകം ഗൂഡാലോചനയുടെ ഭാഗമാണോ അല്ലെയോ എന്നത് വ്യക്തമല്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.