Sunday
16 Dec 2018

ഗൗരി ലങ്കേഷ് വധം: അറസ്റ്റിലായത് ഒന്നാം പ്രതി

By: Web Desk | Friday 9 March 2018 7:03 PM IST

ബെംഗളൂരു:

ആക്ടിവിസ്റ്റും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് വധിക്കേസില്‍ ഒന്നാം പ്രതിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഹി​ന്ദു യു​വ സേ​ന സ്ഥാ​പ​കാം​ഗ​മാ​യ നവീന്‍ കുമാറാണ് അറസ്റ്റിലായത്.

നാ​ട​ൻ കൈ​ത്തോ​ക്കും വെ​ടി​യു​ണ്ട​ക​ളു​മാ​യി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ന​വീ​ൻ​കു​മാ​റി​നെ ഫെ​ബ്രു​വ​രി 19 നാണ് ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. ആ‍​യു​ധ നി​യ​മ​പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെയാണ് ഗൗരി ലങ്കേഷ് വധത്തില്‍ ഇയാള്‍ക്ക് പങ്കുള്ളതായി പൊലീസിന് സംശയം ഉണ്ടായത്. പിന്നീട് പൊലീസ് ഈ വിവരങ്ങള്‍ ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

കൊലപാതകം നടന്ന് ആറുമാസത്തിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. മാര്‍ച്ച് 15 വരെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇയാളെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണസംഘത്തിന്‍റെ ഹര്‍ജി മാര്‍ച്ച് 12ന് പരിഗണിക്കും.

Photo Courtesy: News18
Related News