Sunday
16 Dec 2018

എതിര്‍പ്പുകള്‍ അടിച്ചമര്‍ത്തപ്പെടുന്നത് ജനാധിപത്യത്തെ തകര്‍ക്കും: ഉമ്മന്‍ചാണ്ടി

By: Web Desk | Saturday 23 September 2017 6:41 PM IST

കോട്ടയം: എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്ന നയം ജനാധിപത്യത്തെ തകര്‍ക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കോട്ടയം പ്രസ്‌ക്ലബ് സംഘടിപ്പിച്ച എഴുത്തിന്റെ സ്വാതന്ത്ര്യം എന്ന ജനകീയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസഹിഷ്ണുതയുടെ പ്രകടമായ മുഖമാണ് ഇപ്പോള്‍ രാജ്യത്തു നിലനില്‍ക്കുന്നത്. ഇതു ജനാധിപത്യത്തെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ബി ഇഖ്ബാല്‍ മുഖ്യ പ്രഭാഷണം നടത്തി.കല്‍ബുര്‍ഗിയുടെ വധത്തിന് തുടര്‍ച്ചയായി വേണം ഗൗരിയുടെ കൊലപാതകത്തെ കാണേണ്ടതെന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലെല്ലാം അവര്‍ ഇടപെട്ടിരുന്നു എന്നതാണ് നോക്കി കാണേണ്ടത്. പ്രശ്‌നങ്ങള്‍ ഇതോടെ അവസാനിക്കട്ടെ എന്നു ആഗ്രഹിക്കാം. ജനാധിപത്യത്തിന്റെ കരുതല്‍ ശക്തിയാവന്‍ മാധ്യമങ്ങള്‍ക്കു കഴിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യോഗത്തില്‍ പ്രെസ്‌ക്ലബ് പ്രസിഡന്റ് സാനു ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ, ജോസ് കെ മാണി എം പി, സി പി എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, സി പി ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, ബി ജെ പി സംസ്ഥാന സമിതി അംഗം ബി രാധാ കൃഷ്ണ മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി എസ് സനില്‍കുമാര്‍ സ്വാഗതവും ട്രഷറര്‍ റെജി ജോസഫ് നന്ദിയും പറഞ്ഞു.

 

Related News