Monday
25 Jun 2018

ഗൗരി ലങ്കേഷ് വധം: പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

By: Web Desk | Wednesday 6 September 2017 8:13 PM IST

ഏലൂര്‍:

മാധ്യമ പ്രവര്‍ത്തകയും സാമൂ ഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റെ വധത്തിനെതിരെ യുവകലാസാഹിതിയുടെയും ഐപ്‌സോയുടെയും മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏലൂരില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഐപ്‌സോ ജില്ലാ ചെയര്‍മാന്‍ എം ടി നിക്‌സണ്‍ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി ഇടപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.പി എ ഹരിദാസ് ,പി ജെ സെബാസ്റ്റ്യന്‍ ,ടി എം ഷെനിന്‍, വി പി വില്‍സന്‍ എന്നിവര്‍ സംസാരിച്ചു. അനുശോചന പ്രമേയം പി എന്‍ സലിം അവതരിപ്പിച്ചു.ഐപ്‌സോ സംസ്ഥാന നിര്‍വാഹക സമിതി അംഗം പി എ രാജീവ് അധ്യക്ഷത വഹിച്ചു.

 

Related News