Sunday
22 Oct 2017

ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതിയായി ഗൗതം ബംബാവാലെ

By: Web Desk | Friday 13 October 2017 10:30 AM IST

ന്യൂഡല്‍ഹി: ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിലവില്‍ പാക്കിസ്ഥാന്‍ ഹൈകമ്മീഷണറായ ഗൗതം ബംബാവാലെയെ നിയമിച്ചു.
ദോക് ലാം വിഷയത്തില്‍ ഇരുരാജ്യങ്ങളും സമവായം തേടുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് നിയമനം. ബംബാവാലെ ഉടന്‍ ചുമതലയേല്‍ക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യയുടെ നിരവധി നയതന്ത്രപോരാട്ടങ്ങളില്‍ ഭാഗഭാഗാക്കാവുകയും പാക്കിസ്ഥാനുമേല്‍ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം . അതിര്‍ത്തിപ്രശ്‌നങ്ങളില്‍ ബംബാവാലെയെ വിളിച്ചുവരുത്തി പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചിരുന്നു. ചൈനയിലേക്ക് ബംബാവാലയെ അയക്കുന്നത് നയതന്ത്രപരമായ ഏറെ ദൗത്യങ്ങള്‍ ലക്ഷ്യമിട്ടാണെന്നു സൂചനയുണ്ട്. പാക്-ചൈന ബന്ധങ്ങളെപ്പറ്റിയും ഏറെ പിടിപാടുള്ളയാളാണ് ഗൗതം. ഇത് ഇരു രാജ്യങ്ങളും ഇന്ത്യയോട് കൊമ്പുകോര്‍ക്കുന്ന സാഹചര്യത്തില്‍ ഏറെ പ്രധാനമാണ്.

1984 ഐഎഫ്എസ് ബാച്ച് ഉദ്യോഗസ്ഥനായ ഗൗതം മന്‍ഡാരിന്‍ ചൈനീസ് ഭാഷയാണ് വിദേശഭാഷാ വിഭാഗത്തില്‍ തെരഞ്ഞെടുത്തിരുന്നത്. 1985-1991 കാലഘട്ടത്തില്‍ ഹോങ്കോംഗിലും ബെയ്ജിംഗില്‍ ഇന്ത്യന്‍ എംബസിയില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും പ്രവര്‍ത്തിച്ചു.

 

Related News