Monday
18 Dec 2017

പൊതുവിദ്യാഭ്യാസ മേഖലയെ ഉയര്‍ത്തും: മന്ത്രി തിലോത്തമന്‍

By: Web Desk | Friday 6 October 2017 10:30 PM IST

കരുനാഗപ്പള്ളി: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഘലയെ വമ്പിച്ച രീതിയിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാക്കി വിദ്യാഭ്യാസ സംവിധാനത്തെ ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി തിലോത്തമന്‍. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഗാന്ധിജയന്തി ഗ്രാമവികസന വാരാഘോഷം 2017 ബ്ലോക്ക് പഞ്ചായത്ത് ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാര്‍ത്ഥികളുടെ കഴിവുകളെ വികസിപ്പിച്ചാല്‍ സമൂഹത്തെ വളരെ ഉയര്‍ച്ചയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നും പൊതുവിദ്യാഭ്യാസത്തെ പുതുക്കി പണിയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

ആര്‍ രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എപ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളേയും 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളേയും മന്ത്രി അനുമോദിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ളി ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി രാധാമണി, അനില്‍ എസ് കല്ലേലിഭാഗം, ശ്രീലേഖാ വേണുഗോപാല്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അയ്യാണിക്കല്‍ മജീദ്, പി സെലീന, ശ്രീലേഖ കൃഷ്ണകുമാര്‍, കടവിക്കാട്ട് മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആര്‍ കെ ദീപ, അന്‍സാര്‍ എ മലബാര്‍, എന്‍ കൃഷ്ണകുമാര്‍, ബിജു പാഞ്ചജന്യം തുടങ്ങിയവര്‍ സംസാരിച്ചു.

Related News