Tuesday
20 Nov 2018

കാമുകനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ 20 കാരിക്ക് വധ ശിക്ഷ

By: Web Desk | Wednesday 6 December 2017 6:31 PM IST

ഇസ്ലാമാബാദ്: പിണങ്ങി കഴിയുന്ന കാമുകനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസില്‍ 20 കാരിക്ക് വധ ശിക്ഷ വിധിച്ചു.
പാക്കിസ്ഥാനിലെ മുല്‍ട്ടാന്‍ സ്വദേശിനിയായ ഷമീറയാണ് 23 കാരനായ കാമുകന്‍ സദാഖാത് അലിയെ കൊലപ്പെടുത്തിയത്.
ആന്റി ടെററിസം കോടതിയുടേതാണ് ഉത്തരവ്.
പാക്കിസ്ഥാന്‍ ചരിത്രത്തില്‍ അപൂര്‍വമായാണ് സ്ത്രീകള്‍ ആസിഡ് ആക്രമത്തെ തുടര്‍ന്ന് ശിക്ഷക്ക് വിധേയമാകുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്ല മാലിക് പറഞ്ഞു.
2016 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ പെണ്‍കുട്ടി ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ കാമുകന്‍ തീരുമാനിച്ചതില്‍ മനം നൊന്താണ് യുവാവിന്റെ മേല്‍ ആസിഡ് ഒഴിച്ചതെന്നും, കൊല്ലണമെന്ന് കരുതിയിരുന്നില്ലെന്നും, മറ്റൊരാളെ വിവാഹം കഴിക്കാതിരിക്കണമെന്നേ ആഗ്രഹിച്ചുള്ളൂവെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു.

 

Related News