Sunday
19 Nov 2017

നഗരത്തിലെ പാലത്തിനുകീഴില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി

By: Web Desk | Friday 3 November 2017 12:56 PM IST

തിരക്കേറിയ ഭോപാല്‍ നഗരത്തിലെ പാലത്തിനുകീഴില്‍ വിദ്യാര്‍ഥിനിയെ കെട്ടിയിട്ടു കൂട്ടബലാല്‍സംഗത്തിനിരയാക്കി.

യുപിഎസ്സി പരീക്ഷക്കു പരിശീലിക്കുന്ന 19 കാരിയാണ് ക്രൂരതക്കിരയായത്. പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണ് കുട്ടി. പെണ്‍കുട്ടിക്കുനേരെയുണ്ടായ പീഡനം സംബന്ധിച്ച് പരാതി അവഗണിച്ച എസ്‌ഐയെ സസ്‌പെന്‍ഡു ചെയ്തു. സംഭവത്തെത്തുടര്‍ന്ന് ബലാല്‍സംഗത്തിന് വധശിക്ഷ നടപ്പാക്കാന്‍ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംങ് ചൗഹാന്‍ പറഞ്ഞു.

നഗരഹൃദയത്തില്‍ ആര്‍പിഎഫ് ഔട്ട് പോസ്റ്റിനു വിളിപ്പാടകലെയാണ് പീഡനം നടന്നത്.  മൂന്നുമണിക്കൂറോളം പീഡിപ്പിച്ചതായാണ് പൊലീസ് റിപ്പോർട്ട്.
ചൊവ്വാഴ്ച വൈകിട്ട് പെണ്‍കുട്ടി കോച്ചിങ് ക്‌ളാസിനുപോയി മടങ്ങി ഹബീബ് ഗഞ്ച് സ്റ്റേഷനിലേക്ക് ട്രയിന്‍ കയറാനായി പോകുമ്പോഴാണ് അക്രമം.

സ്വന്തം മകളെ പിഞ്ചുകുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലുള്ള ഗോലു ബിഹാരി ചദാര്‍ പെണ്‍കുട്ടിയെ കൈയില്‍ കടന്നു പിടിച്ചു. എന്നാല്‍ ഇയാളെ തള്ളിവീഴ്ത്തിയ കുട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗോലു സഹായത്തിനുവിളിച്ച അമര്‍ഖുണ്ഡു എന്നയാള്‍ സഹായത്തിനെത്തി. ഗോലുവിന്റെ ഭാര്യയുടെ സഹോദരിയെ വിവാഹം കഴിച്ചയാളാണ് അമര്‍. ഇവര്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ച് പ്രധാനവഴിയില്‍നിന്നും മാറ്റി. ഇതിനിടെ കുട്ടി ഒരു കല്ലുവച്ച് ഇവരെ ഇടിച്ചുവെങ്കിലും കല്ല് തിരിച്ചെടുത്ത് പെണ്‍കുട്ടിയെ അടിച്ചു വീഴ്ത്തുകയും കൈകള്‍ കെട്ടി ബലാല്‍സംഗത്തിനിരയാക്കുകയും ചെയ്തു. അമറിനെ നോക്കാന്‍ ഏല്‍പ്പിച്ച് ചായകുടിക്കുവാനും ഗുഡ്ക വാങ്ങുവാനുമായി പോയ ഗോലു തിരികെവന്ന ശേഷം വീണ്ടും ഇരുവരും കുട്ടിയെ പീഡിപ്പിച്ചു. സ്വന്തം വസ്ത്രങ്ങള്‍ കീറി നശിപ്പിച്ചതിനാല്‍ വസ്ത്രത്തിനുവേണ്ടി അപേക്ഷിച്ച കുട്ടിക്ക് വീട്ടില്‍ നിന്നും ഇവര്‍ വസ്ത്രം എത്തിച്ചു നല്‍കി. ഇതിനിടെ രാജേഷ്, രമേഷ് എന്നീ രണ്ടുപേരുകൂടി ഇവര്‍ക്കൊപ്പം എത്തി കുട്ടിയെ പീഡിപ്പിച്ചു. പത്തുമണിയോടെ വസ്ത്രം ധരിച്ചു മടങ്ങാന്‍ അനുവദിച്ച സംഘം അതിനുമുമ്പ് മൊബൈല്‍ ഫോണും കമ്മലും വാച്ചും മറ്റും വാങ്ങിയെടുത്തു. പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയ സംഘം അവള്‍ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നു

വല്ലവിധേനയും റെയില്‍വേ സ്‌റ്റേഷനിലെ പൊലീസ് ഔട്ട് പോസ്റ്റിലെത്തിയ കുട്ടി മാതാപിതാക്കളെ ബന്ധപ്പെട്ടു. അന്ന് പിതാവിനൊപ്പം വീട്ടിലേക്കുമടങ്ങിയ കുട്ടിയുമായി പിറ്റേന്ന് പൊലീസിന് പരാതി നല്‍കി. സ്ഥലം പരിശോധിച്ച എസ്‌ഐ ഇതിനിടെ കുട്ടി സിനിമാക്കഥയുണ്ടാക്കിയെന്ന് അധിക്ഷേപിച്ചതായും പരാതിയുണ്ട്. പൊലീസ് സ്റ്റേഷനില്‍ നിന്നും മടങ്ങുന്ന വഴി കുട്ടിതന്നെയാണ് സംഭവ സ്ഥലത്തിന് അഞ്ഞൂറ് മീറ്റര്‍ അകലെ പ്രതികളായ ഗോലുവും അമറും നില്‍ക്കുന്നത് കണ്ട് പൊലീസ് ഉദ്യോഗസ്ഥയായ അമ്മയോട് പറയുന്നത്. മാതാപിതാക്കള്‍ തന്നെ സാഹസികമായി പ്രതികളെ കീഴ്‌പ്പെടുത്തി ലോക്കല്‍ പൊലീസിന് കൈമാറി. പൊലീസ് ഉദ്യോഗസ്ഥരായിട്ടുപോലും ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളോട് മോശമായി പെരുമാറി എന്ന് മാതാവ് പറയുന്നു.

ഈ സംഭവം പുറത്തുവന്ന ദിവസം സംസഥാനത്തെ ബേട്ടൂളില്‍ മൂന്നുവയസുകാരിയെ ബലാല്‍സംഗംചെയ്ത സംഭവമുണ്ടായി. ബിജെപി ഭരണത്തില്‍ മധ്യപ്രദേശില്‍ നടമാടുന്ന അരാജകത്വത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സംഭവമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ബിജെപി ഭരണത്തില്‍ പൊലീസിന്റെ കാര്യക്ഷമതക്കുറവും ക്രിമിനല്‍വല്‍ക്കരണവും നിരന്തരം പ്രശ്‌നമാകുന്നുണ്ട്. കളിഞ്ഞ ഒക്ടോബരില്‍ ജഡയില്‍ ഭേദനം നടത്തിയവരെന്നാരോപിച്ച് എട്ട് സിമിപ്രവര്‍ത്തകരെ വെടിവച്ചുകൊന്നിരുന്നു. സംഭവം ഏറ്റുമുട്ടല്‍ മൂലമാണെന്നു വരുത്തിത്തീര്‍ക്കാനാണ് പൊലീസും മുഖ്യമന്ത്രിയും ശ്രമിച്ചത്. എന്നാല്‍ ഭരണകൂട നിര്‍ദ്ദേശമനുസരിച്ച് പൊലീസ് നടത്തിയ കൊലപാതകമാണിതെന്ന് വ്യക്തമാക്കുന്ന വിഡിയോ പിന്നീട് പുറത്തുവന്നു. ബിജെപി ഭരണത്തില്‍ സംസ്ഥാനത്തുണ്ടായ അരാജകത്വത്തിന്റെ ഉദാഹരണമാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.

Related News