Friday
15 Dec 2017

മാറുമറയ്ക്കാതെ പെണ്‍കുട്ടികളെ ക്ഷേത്രത്തില്‍ പൂജിച്ചത് വിവാദമായി

By: Web Desk | Tuesday 26 September 2017 10:10 PM IST

മാറുമറയ്ക്കാത്ത ഏഴ് പെണ്‍കുട്ടികളെ ആചാരത്തിന്റെ പേരില്‍ മധുരയിലെ ഒരു ക്ഷേത്രത്തില്‍ പൂജാരിക്കൊപ്പം 15 ദിവസം താമസിപ്പിച്ചത് വിവാദമായി. ദേവതമാരായികരുതുന്നു എന്നപേരില്‍ ഇവരുടെ അരക്കുമുകളില്‍ ആഭരണങ്ങള്‍മാത്രമാണ് നഗ്നതമറയ്ക്കാന്‍ അനുവദിച്ചിരുന്നത്. ഒരു ആചാരത്തിന്റെ് ഭാഗമാണെന്നപേരിലാണ് ജില്ലാഭരണകൂടം ഇതിന് അനുമതി നല്‍കിയത്. കുട്ടികള്‍ വസ്ത്രം ധരിക്കണമെന്ന് ഗ്രാമവാസികളെ അറിയിച്ചുന്നുവെന്ന് ജില്ലാ കളക്ടര്‍ കെ.വീരരാഘവറാവു പറഞ്ഞു. ഒരുസംഘം ഉദ്യോഗസ്ഥര്‍ സംഭവം അന്വേഷിച്ചുവെന്നും കുട്ടികള്‍ക്ക് നേരെ അതിക്രമം ഒന്നുമുണ്ടായിട്ടില്ലെന്ന് മനസിലാക്കി റിപ്പോര്‍ട്ട് നല്‍കിയെന്നും കളക്ടര്‍ പറയുന്നു. പെണ്‍കുട്ടികളെ ദേവതമാരായിക്കരുതി നടത്തിയ പൂജയില്‍ അറുപത് ഗ്രാമങ്ങള്‍ പങ്കെടുത്തുവത്രേ. സന്ദര്‍ശകരോട് പെണ്‍കുട്ടികള്‍ പൂര്‍ണമായി തുണികളാല്‍ മറയ്ക്കപ്പെട്ടിരിക്കണമെന്ന് കളക്ടര്‍ നിര്‌ദ്ദേശിച്ചിരുന്നു. എന്നാല്‍ കോവൈ പോസ്റ്റ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നല്‍കിയ രണ്ട് വിഡിയോകളില്‍ അരക്കുമുകളില്‍ നഗ്നരായ പെണ്‍കുട്ടികള്‍ പൂജാവസ്തുക്കളുമായി ക്ഷേത്രത്തിലേക്കുവരുന്നതും കുട്ടികള്‍ സ്‌നാനം ചെയ്യുന്നതും കാണിക്കുന്നുണ്ട്. സംഭവം അന്വേഷിക്കാനായി ജില്ലാ കലക്ടര്‍ കമ്മിറ്റിയെ നിയോഗിച്ചിരിക്കയാണ്.

Related News