Monday
15 Oct 2018

ഗ്ലോബല്‍ ഷിപ്പിങ് മാനേജ്‌മെന്‍റിന്‍റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ സമരം അഞ്ചാം ദിവസത്തിലേക്ക്

By: Web Desk | Thursday 17 May 2018 7:22 PM IST

എ ഐ ടി യു സി യൂണിയന്‍ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യമായി ഇന്ന് നടന്ന സത്യഗ്രഹ സമരം എ ഐ ടി യുസി ജില്ലാ വൈസ് പ്രസിഡന്റ് എം പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി : ഗ്ലോബല്‍ ഷിപ്പിങ്ങ് കമ്പനിയില്‍ തൊഴിലാളികള്‍ എഐടിയുസി യൂണിയനില്‍ ചേര്‍ന്നതിന് തൊഴിലാളികള്‍ക്കെതിരെ മാനേജ്മെന്‍റ് കൈക്കൊണ്ട തൊഴിലാളി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് എഐടിയുസി യൂണിയന്‍ നേതൃത്വത്തില്‍ കമ്പനി കോര്‍പ്പറേറ്റ് ഓഫീസിനുമുന്നില്‍ തൊഴിലാളികള്‍ നടത്തി വരുന്ന സത്യാഗ്രഹ സമരം അഞ്ചാം നാളിലേക്ക് . സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു എഐടിയുസി എറണാകുളം മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ അനുഭാവ സത്യാഗ്രഹം നടത്തി. എഐടിയുസി ജില്ലാ വൈസ് പ്രസിഡന്‍റ് എം പി രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി എ ജിറാര്‍ അധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി കെ ജോഷി, കെ എം നസീര്‍, ടി എ അഷ്‌റഫ്, സജിനി തമ്പി, സുരേന്ദ്രന്‍ തമ്പി എന്നിവര്‍ സംസാരിച്ചു.

Related News