Monday
17 Dec 2018

മറ്റൊരു ആള്‍ ദൈവത്തിന്റെ വിധി നാളെയുണ്ടായേക്കും

By: Web Desk | Monday 28 August 2017 10:39 PM IST

ന്യൂഡല്‍ഹി:

രാം റഹിമിന് ശേഷം മറ്റൊരു ആള്‍ ദൈവത്തിന്റെ വിധി നാളെയുണ്ടായേക്കും.
ഹരിയാനയിലെ ആള്‍ദൈവമായ റാപാലിന്റെ പേരിലുള്ള കൊലപാതക കേസാണ് ചൊവ്വാഴ്ച കോടതി വിധിയ്ക്കായി കാത്തിരിക്കുന്നത്. 11 വര്‍ഷം മുമ്പുള്ള കൊലപാതക കേസില്‍ 67 കാരനായ ആള്‍ദൈവം ഇപ്പോള്‍ ജയിലിലാണ്.
ഹരിയാനയിലെ സത്‌ലോക് ആശ്രമത്തില്‍ ആയുധ പരിശീലമനമടക്കമുള്ള വിവാദം ഉയര്‍ന്നതിന്റെയും ഇരുവിഭാഗം ഏറ്റമുട്ടി ഒരാള്‍ മരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് എത്തിയിരുന്നു. ഇത് വലിയ കലാപത്തില്‍ അവസാനിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ആറുപേരാണ് മരണമടഞ്ഞത്. മനുഷ്യമറയുണ്ടാക്കി രക്ഷപെടാനുള്ള നീക്കം പൊലീസ് വിഫലമാക്കിയിരുന്നു. 43 തവണ കോടതിയില്‍ ഹാജരാകത്തതിനെത്തുടര്‍ന്നാണ് 2014ല്‍ ഇയാളെ അറസ്റ്റ് ചെയ്യുന്നത്. 15,000ത്തോളം വരുന്ന അനുയായികളെ പരാജയപ്പെടുത്തിയാണ് അന്ന് പൊലീസ് അറസ്റ്റ് നടത്തിയത്. റാംറഹിമിന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ കലാപവും ഇതിന്റെ ഒരു വലിയ തുടര്‍ച്ചയായിട്ടാണ് നിരീക്ഷിക്കപ്പെട്ടത്.

Related News